വേണാട് എക്‌സ്പ്രസ് ഇനി മുതല്‍ എറണാകുളം സൗത്ത് സ്റ്റേഷനില്‍ കയറില്ല; യാത്രക്കാരുടെ വര്‍ഷങ്ങളായുള്ള ആവശ്യം നിറവേറ്റി റെയില്‍വേ; സമയക്രമത്തില്‍ അടിമുടി മാറ്റം

യാത്രക്കാരുടെ നിരന്തരമായുള്ള അഭ്യര്‍ത്ഥന പരിഗണിച്ച് റെയില്‍വേ. മേയ് ഒന്നു മുതല്‍ വേണാട് എക്‌സ്പ്രസ് എറണാകുളം സൗത്ത് സ്റ്റേഷന്‍ ഒഴിവാക്കി ഇനി യാത്ര തുടരും. ഷൊര്‍ണൂര്‍ നിന്ന് തിരിച്ചുള്ള സര്‍വീസിലും സൗത്ത് സ്റ്റേഷനില്‍ എത്തില്ല. ഇതോടെ, എറണാകുളം നോര്‍ത്ത് – ഷൊര്‍ണൂര്‍ റൂട്ടില്‍ വേണാട് എക്‌സ്പ്രസ് നിലവിലെ സമയക്രമത്തേക്കാള്‍ 30 മിനിറ്റോളം മുന്‍പേ ഓടും.

തിരിച്ചുള്ള യാത്രയില്‍ എറണാകുളം നോര്‍ത്ത് മുതല്‍ തിരുവനന്തപുരം വരെ എല്ലാ സ്റ്റേഷനിലും 15 മിനിറ്റോളം നേരത്തെ എത്തും. സൗത്തിലേക്ക് പോകുന്നതിനായി തൃപ്പൂണിത്തുറയില്‍ വേണാട് അരമണിക്കൂറോളം പിടിച്ചിടുന്നത് യാത്രക്കാരെ വലച്ചിരുന്നു.

വര്‍ഷങ്ങളായി സൗത്ത് ഒഴിവാക്കി ട്രെയിന്‍ യാത്ര തുടരണമെന്ന് പാസഞ്ചേഴ്‌സ് അസോസിയേഷനുകള്‍ ആശ്യപ്പെട്ടിരുന്നു. കൊച്ചി മെട്രോയുടെ സ്‌റ്റേഷന്‍ തൃപ്പൂണിത്തുറ സ്‌റ്റേഷനില്‍ എത്തിയതോടെയാണ് പുതിയ തീരുമാനം റെയില്‍വേ എടുത്തിരിക്കുന്നത്.

ന്മ ഷൊര്‍ണൂരിലേക്കുള്ള പുതുക്കിയ സമയം

എറണാകുളം നോര്‍ത്ത്: 9.50 AM
ആലുവ: 10.15 AM
അങ്കമാലി: 10.28 AM
ചാലക്കുടി: 10.43 AM
ഇരിങ്ങാലക്കുട: 10.53 AM
തൃശൂര്‍ : 1 1.18 AM
വടക്കാഞ്ചേരി: 11.40 AM
ഷൊര്‍ണൂര്‍ ജം.: 12.25 PM

ന്മ തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രയിലെ പുതുക്കിയ സമയക്രമം

എറണാകുളം നോര്‍ത്ത്: 05.15 PM
തൃപ്പൂണിത്തുറ: 05.37 PM
പിറവം റോഡ്: 05.57 PM
ഏറ്റുമാനൂര്‍: 06.18 PM
കോട്ടയം: 06.30 pm
ചങ്ങാശ്ശേരി: O6.50 PM
?തിരുവല്ല: 07.00 PM
ചെങ്ങന്നൂര്‍: 07.11 PM
ചെറിയനാട്: 07.19 PM
മാവേലിക്കര: 07.28 PM
കായംകുളം: 07.40 PM
കരുനാഗപ്പള്ളി: 07.55 pm
ശാസ്താംകോട്ട: 08.06 PM
കൊല്ലം ജം: 08:27 PM
മയ്യനാട്: 08.39 PM
പരവൂര്‍: 08.44 PM
വര്‍ക്കല ശിവഗിരി: 08.55 PM
കടയ്ക്കാവൂര്‍: 09.06 PM
ചിറയിന്‍കീഴ്: 09.11 PM
തിരുവനന്തപുരം പേട്ട: 09.33 PM
തിരുവനന്തപുരം സെന്‍ട്രല്‍: 10.00 PM