ഫെമിനിസ്റ്റുകളോട് ഹൃദയം കൊണ്ട് ചേര്‍ന്ന് നില്‍ക്കുന്നു, പക്ഷേ ഫെമിനാസികളോട് അറപ്പും വെറുപ്പും; കാരണം തുറന്നുപറഞ്ഞ് സാബുമോന്‍

ഫെമിനിസത്തെക്കുറിച്ച് ക്ലബ്ബ് ഹൗസില്‍ നടന്ന ഒരു ചര്‍ച്ചയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ചര്‍ച്ചയില്‍ സാബുമോന്‍ അബുസമദ് ഫെമിനിസ്റ്റുകളെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലായത്. ഫെമിനിസ്റ്റുകളെ തനിക്ക് ഇഷ്ടമാണെന്നും എന്നാല്‍ ഫെമിനാസികളെ ഒട്ടും ഇഷ്ടമല്ലെന്നുമാണ് സാബു മോന്‍ പറയുന്നത്.

ഫെമിനിസ്റ്റുകളോട് ഹൃദയം കെണ്ട് ചേര്‍ന്ന് നില്‍ക്കുന്നുവെന്നും എന്നാല്‍ ഫെമിനാസികളോട് ഹൃദയം കൊണ്ട് ചേര്‍ന്ന് നില്‍ക്കാന്‍ പറ്റുന്നില്ലെന്നുമാണ് സാബു മോന്‍ പറയുന്നത്. ഇവര്‍ തമ്മിലുള്ള വ്യത്യാസവും അദ്ദേഹം എടുത്തു പറയുന്നുണ്ട്.

ഫെമിനിസ്റ്റുകളോട് തനിക്ക് യാതൊരു ദേഷ്യവുമില്ല. ഫെമിനിസ്റ്റുകളോട് ഹൃദയം കൊണ്ട് ചേര്‍ന്ന് നില്‍ക്കുന്ന മനുഷ്യനാണ്. എന്നാല്‍ ഫെമിനാസികളോട് ഹൃദയം കൊണ്ട് ചേര്‍ന്ന് നില്‍ക്കാന്‍ പറ്റുന്നില്ല. കാരണം, ഉന്മൂല സിദ്ധാന്തത്തില്‍ വിശ്വസിക്കുന്ന ഫെമിനാസികളുണ്ട്.

സത്രീയുടെ പ്രിവിലേജില്‍ നാസിസവുമായി കണക്ട് ചെയ്ത് ഉന്മൂലന സിദ്ധാന്തത്തില്‍ വിശ്വസിക്കുന്ന കുറെ മനുഷ്യരുണ്ട്. അവരോട് എനിക്ക് അറപ്പും വെറുപ്പുമാണ്. അല്ലാതെ ഫെമിനിസ്റ്റുകളോട് അല്ല. സാബു ചര്‍ച്ചയില്‍ പറഞ്ഞു.