അച്ഛൻ ഇരിക്കുമ്പോള്‍ എങ്ങനാ ലിപ് ലോക്ക് സീന്‍ എന്ന് അവന്‍ ചോദിച്ചു, അപ്പഴേ ഞാന്‍ എഴുന്നേറ്റ് ഒരു കിലോമീറ്റര്‍ ദൂരെ പോയി: എസ്.എ ചന്ദ്രശേഖര്‍ പറയുന്നു

സംവിധായകനായ അച്ഛന്‍ എസ്.എ ചന്ദ്രശേഖറിന്റെ സിനിമയില്‍ ബാലതാരമായാണ് വിജയ് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് വലുതായപ്പോള്‍ മകനെ നായകനാക്കിയും ചന്ദ്രശേഖര്‍ നിരവധി ചിത്രങ്ങള്‍ എടുത്തു. ഇപ്പോഴിതാ മകനെ നായകനാക്കി താന്‍ ചെയ്ത സെന്തൂരപാണ്ഡി എന്ന ചിത്രത്തിനിടക്കുണ്ടായ ഒരു രസകരമായ സംഭവം തുറന്ന് പറയുകയാണ് ചന്ദ്രശേഖര്‍.

സെന്തൂരപാണ്ഡി എന്ന ചിത്രത്തില്‍ ഒരു ലിപ് കിസ് സീനുണ്ടായിരുന്നു. അത് എടുക്കുമ്പോഴൊന്നും തീരെ ശരിയായിരുന്നില്ല. യാന്ത്രികമായി ചെയ്യുന്നത് പോലെ തോന്നി. എന്താടാ ഈ ചെയ്യുന്നത്, എത്ര പ്രാവിശ്യം പറഞ്ഞ് തരണമെന്ന് ഞാന്‍ പറഞ്ഞു. ഉടനെ വിജയ് രംഗനാഥന്‍ എന്ന എന്റെ അസിസ്റ്റന്റ് ഡയറക്ടറിനെ വിളിച്ചു. അച്ഛന്‍ നിന്ന് ലിപ്ലോക്ക് ചെയ്യാന്‍ പറഞ്ഞാല്‍ ഞാനെങ്ങനാ ചെയ്യുന്നത് എന്ന് ചോദിച്ചു.

Read more

രംഗനാഥന്‍ വന്ന് എന്നോട് പറഞ്ഞപ്പോഴാണ് ഇതിനെ പറ്റി ഞാനും ആലോചിക്കുന്നത്. രംഗനാഥനോട് ആ ഷോട്ട് എടുക്കാന്‍ പറഞ്ഞിട്ട് ഞാന്‍ ഒരു കിലോമീറ്ററോളം നടന്നു പോയി. ഞാന്‍ പോയതിന് ശേഷമാണ് ഈ രംഗം എടുത്തത്,’ ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.