'അങ്ങേയറ്റം മനുഷ്യവിരുദ്ധത നോര്‍മലൈസ് ചെയ്യാന്‍ ശ്രമിക്കുന്ന, ഈ വൃത്തികേടുകള്‍ കാണുന്ന  ലക്ഷോപലക്ഷം ജനങ്ങള്‍ വെറും ഊളകള്‍ തന്നെ  ; കുടുംബവിളക്ക് സംവിധായകനെ വിമര്‍ശിച്ച് നടി!

കഴിഞ്ഞ ആഴ്ച സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരത്തില്‍ കലാമൂല്യമുള്ള പരമ്പരയില്ലാത്തതിനാല്‍ മികച്ച പരമ്പരയോ മികച്ച രണ്ടാമത്തെ പരമ്പരയോ പ്രഖ്യാപിച്ചിരുന്നില്ല. പരമ്പരകളില്‍ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിക്കുന്നതിലെ ആശങ്കയും ജൂറി പങ്കുവെച്ചിരുന്നു. അതിനു പിന്നാലെ ടിആര്‍പി റേറ്റിംഗില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന പരമ്പരയായ കുടുംബവിളക്കിന്റെ സംവിധായകന്‍ പ്രതികരണവുമായി രംഗത്തെത്തിയതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു

ടെലിവിഷന്‍ വിനോദ പരിപാടികളില്‍ ഏറ്റവും ജനപ്രീതിയുള്ളത് സീരിയലുകള്‍ക്കാണെന്നും അവ കാണുന്ന ലക്ഷക്കണക്കിന് പ്രേക്ഷകര്‍ക്ക് നിലവാരമില്ലെന്നാണ് ജൂറി പറയുന്നതെന്നുമായിരുന്നു സംവിധായകന്റെ പ്രതികരണം. ഈ റിപ്പോര്‍ട്ടിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചുകൊണ്ട്് നടി രേവതി സമ്പത്ത് വിമര്‍ശനം ഉന്നയിച്ചു. തന്റെ ഫേസ്ബുക്കിലൂടെയാണ് രേവതിയുടെ പ്രതികരണം.

അങ്ങനെ തോന്നിയോ അനില്‍ ബാസേ.. എന്നാല്‍ അങ്ങനെ തന്നെ ആകും… എന്ത്‌കൊണ്ട് കളിയാക്കികൂടാ? സീരിയലുകളോ അത് കാണുന്നതോ അല്ല പ്രശ്‌നം.ഇതുപോലുള്ള ടോക്‌സിസിറ്റികള്‍ ആഘോഷമാക്കി സീരിയല്‍ എന്നപേരില്‍ കലയെ കൊല ചെയ്യുന്ന, അങ്ങേയ്യറ്റം മനുഷ്യവിരുദ്ധത നോര്‍മലൈസ് ചെയ്യാന്‍ ശ്രമിക്കുന്ന,സീരിയല്‍ എന്ന ആശയത്തിന് തന്നെ നാണക്കേടുണ്ടാക്കുന്ന നിങ്ങളടക്കമുള്ളവരുടെ ആ ശീലത്തിന് ഉചിതമായ തിരിച്ചടിയാണിത് നിസ്സംശയം. ഗംഭീരമായ തീരുമാനം, കണക്കായിപ്പോയി എന്നെ പറയാനുള്ളു. ഈ വൃത്തികേടുകള്‍ കാണുന്ന ആ ലക്ഷോപലക്ഷം ജനങ്ങള്‍ വെറും ഊളകള്‍ തന്നെ ആണ് മിഷ്ടര്‍..

ബംഗാളി സീരിയല്‍ ‘ശ്രീമൊയി’യില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിക്കുന്ന പരമ്പരയാണ് കുടുംബവിളക്ക്. എഴുത്തുകാരിയും പശ്ചിമബംഗാള്‍ വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണുമായ ലീന ഗംഗോപാധ്യായ് ആണ് ശ്രീമൊയിയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. . ഇപ്പോഴും സംപ്രേഷണം തുടരുന്ന പരമ്പരയ്ക്ക് നിരവധി പ്രേക്ഷകരാണുള്ളത്. എന്നാല്‍ കേരളത്തിലെ പ്രേക്ഷകരുടെ അഭിരുചി പ്രകാരം മാറ്റങ്ങള്‍ വരുത്തിയാണ് കുടുംബവിളക്ക് സംപ്രേഷണം ചെയ്യുന്നതെന്നും കുടുംബവിളക്ക് സംവിധായകന്‍ അനില്‍ ബാസ് പറഞ്ഞിരുന്നു.