സച്ചിയേട്ടന്‍ പോയി കഴിഞ്ഞിട്ടും ഞാന്‍ ആ വാട്‌സപ്പില്‍ മെസ്സേജ് ചെയ്യുമായിരുന്നു; ഓര്‍മ്മകള്‍ പങ്കുവെച്ച് അന്ന രേഷ്മ രാജന്‍

സംവിധായകന്‍ സച്ചിയുടെ അകാല വിയോഗം മലയാള സിനിമയ്ക്ക് വന്‍ നഷ്ടമാണ് സമ്മാനിച്ചത്. സച്ചിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായ അയ്യപ്പനും കോശിയും തരംഗമായതിന് പിന്നാലെയായിരുന്നു വിടവാങ്ങല്‍. സച്ചിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ഇന്നും പങ്കുവയ്ക്കാറുണ്ട്. ഇ്‌പ്പോഴിതാ സംവിധായകനെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് രേ്ഷ്മ.

സച്ചിയുടെ അയ്യപ്പനും കോശിയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് അന്ന രാജന്‍ ആയിരുന്നു. പൃഥ്വിരാജ് അവതരിപ്പിച്ച നായക കഥാപാത്രം കോശി കുര്യന്റെ ഭാര്യ ആയിട്ടാണ് അന്ന അഭിനയിച്ചത്. റൂബി എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്.

സച്ചിയുടെ വിയോഗം തനിക്ക് ഉള്‍കൊള്ളാന്‍ സാധിക്കുന്നുണ്ടായിരുന്നില്ലെന്നും അദ്ദേഹം മരിച്ചെന്ന് അറിഞ്ഞിട്ടും വാട്‌സ്ആപ്പില്‍ മെസേജ് അയക്കാറുണ്ടായിരുന്നു എന്നുമാണ് അന്ന പറഞ്ഞത്. അമൃത ടിവിയിലെ റെഡ് കാര്‍പെറ്റ് എന്ന പരിപാടിയില്‍ എത്തിയപ്പോഴാണ് അന്ന ഇക്കാര്യം പറഞ്ഞത്.

ഷൂട്ടെല്ലാം കഴിഞ്ഞ് സച്ചിയേട്ടന്‍ എന്നോട് ആദ്യം പറഞ്ഞത്. പിള്ളേരാണെങ്കിലും രാജുവേട്ടന്റെ കൂടെയല്ലേ അഭിനയിച്ചത്. അടുത്ത സിനിമ വരുമ്പോള്‍ നമ്മുക്ക് പൊളിക്കാം എന്നാണ്. ഒരു ദിവസം ഞാന്‍ വീട്ടില്‍ ആയിരിക്കുമ്പോഴാണ് എനിക്ക് കോള്‍ വരുന്നത് സച്ചിയേട്ടന്‍ ആശുപത്രിയില്‍ ആണെന്ന്. സര്‍ജറി കഴിഞ്ഞിട്ട് കുറച്ചു കോമ്പ്‌ലികേഷന്‍സ് ഉണ്ടെന്ന്,’

ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട് ഒരു രാത്രിയാണ് ഞാന്‍ ഇത് അറിയുന്നത്. രണ്ടു ദിവസം കഴിഞ്ഞിട്ടാണ് അദ്ദേഹം മരിച്ചെന്ന് പറയുന്നത്. അന്ന് ഞാന്‍, സച്ചിയേട്ടന്റെ നമ്പര്‍ എന്റെ കയ്യില്‍ ഉണ്ടായിരുന്നു. അത് ആരെങ്കിലും എടുക്കും എന്ന പ്രതീക്ഷയില്‍ ഞാന്‍ വിളിച്ചു. പക്ഷെ ആരും എടുത്തില്ല അത്,’എനിക്ക് തോന്നുന്നു സച്ചിയേട്ടന്‍ പോയി കഴിഞ്ഞിട്ടും ഞാന്‍ ഇങ്ങനെ വാട്‌സപ്പില്‍ മെസ്സേജ് ചെയ്യുമായിരുന്നു. ആരെങ്കിലും കാണുമോ റിപ്ലെ കിട്ടുമോ എന്നൊന്നും ഓര്‍ത്തിട്ടല്ല. പക്ഷെ എനിക്കെന്തോ! കുറച്ചു ദിവസമേ ഞങ്ങള്‍ ഒരുമിച്ച് ഉണ്ടായിരുന്നുള്ളുവെങ്കിലും അങ്ങനെയൊരു ബന്ധം ആയിരുന്നു,’നടി പറഞ്ഞു.