കോര്‍ണിയല്‍, വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ വ്യക്തിയാണ് ഞാന്‍, ടെര്‍മിനേറ്ററാണെന്ന് തോന്നുന്നു; ആരാധകരോട് റാണ ദഗുബതി

ബാഹുബലിയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് റാണ ദഗുബതി. അടുത്തിടെയാണ് അദ്ദേഹത്തിന്റെ ആദ്യ വെബ് സീരീസായ ‘റാണാ നായിഡു’ നെറ്റിഫ്‌ലിക്‌സില്‍ റിലീസായത്. ഇതിന്റെ പ്രമോഷന്റെ ഭാഗമായി നടന്‍ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ ചില കാര്യങ്ങള്‍ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.

ഇപ്പോഴിതാ കോര്‍ണിയല്‍, വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് അദ്ദേഹം. തന്റെ വലതുകണ്ണിന് കാഴ്ചയില്ലെന്നും അത് എങ്ങനെയാണ് നേരിട്ടതെന്നും അദ്ദേഹം അഭിമുഖത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്..

പ്രതിസന്ധികള്‍ അതിജീവിക്കാന്‍ മറ്റുള്ളവര്‍ക്ക് പ്രചോദനം ആകാന്‍ വേണ്ടിയാണ് റാണ താന്‍ കടന്നുപോയ വഴികള്‍ വെളിപ്പെടുത്തിയത്. ശാരീരിക പ്രശ്‌നങ്ങള്‍ പലരെയും തളര്‍ത്തിക്കളയും. ഞാന്‍ കോര്‍ണിയല്‍, വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ വ്യക്തിയാണ്. ഞാന്‍ ഒരു ‘ടെര്‍മിനേറ്ററാണെന്ന്’ തോന്നുന്നു.

ഇപ്പോഴും അതിജീവിക്കുന്നു, നിങ്ങളും പ്രതിസന്ധികളെ തരണം ചെയ്ത് മുന്നോട്ട് പോയാല്‍ മതി.’- അദ്ദേഹം വ്യക്തമാക്കി. തന്റെ വലതുകണ്ണിന് കാഴ്ചയില്ലെന്ന് 2016ല്‍ റാണ തുറന്നുപറഞ്ഞിരുന്നു.