'ആ കഥാപാത്രം മോഹൻലാൽ ചെയ്താൽ നല്ലതാകുമെന്ന് കരുതി....! പക്ഷേ മുടക്കിയതിന്റെ പകുതിപോലും തിരിച്ച് പിടിക്കാൻ ആ സിനിമയ്ക്ക് കഴിഞ്ഞില്ല''

മോഹൻലാലിനെ പ്രധാന കഥാപാത്രമാക്കി സലാം ബാപ്പു പാലപ്പെട്ടി സംവിധാനം ചെയ്ത ചിത്രമായിരുന്നു റെഡ് വൈൻ. ബി​ഗ് ബജറ്റിൽ ചെയ്ത ചിത്രത്തിന് പക്ഷേ പ്രതീക്ഷിച്ച വിജയം നേടാൻ സാധിച്ചിരുന്നില്ല. ചിത്രത്തിൽ ഇന്ദ്രജിത്തിന് പകരം മോഹൻലാൽ വരാൻ ഇടയായ സാഹചര്യവും തുടർന്ന് നിർമ്മാണ ചിലവ് കൂടിയതിനെക്കുറിച്ചുമെല്ലാം മനസ്സ് തുറന്നിരിക്കുകയാണ് പ്രൊഡ്യൂസർ ഗിരീഷ് ലാൽ. മാസറ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യങ്ങളെപ്പറ്റി സംസാരിച്ചത്.

പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന തരത്തിൽ വേണം സിനിമ എടുക്കാൻ. അ കാര്യത്തിൽ റെഡ് വെെൻ പരാജയപ്പെട്ടിരുന്നു. നാടക നടനും കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനുമായ അനൂപ് എന്ന ചെറുപ്പക്കാരന്റെ അപ്രതീക്ഷിതമായ ദുരൂഹമരണവും രമേഷ് വാസുദേവൻ എന്ന എ സി പിയുടെ കേസന്വേഷണവുമാണ് ചിത്രത്തിലെ പ്രധാന പ്രമേയം.

രമേശ് വാസുദേവനായി ആദ്യം ഉദ്ദേശിച്ചിരുന്നത് ഇന്ദ്രജിത്തിനെയാണ് അസമയത്ത് അദ്ദേഹത്തിന് മറ്റ് സിനിമകളുടെ തിരക്ക് ഉണ്ടായിരുന്നതിനാൽ ആ കഥാപാത്രം മോഹൻലാൽ ചെയ്യുന്നതാണ് നല്ലതെന്ന തീരുമാനത്തിലെത്തുകയായിരുന്നു അങ്ങനെയാണ് മോഹൻലാലിനെ ആ കഥാപാത്രം ഏൽപിച്ചത്.

Read more

അഞ്ച് കോടി രൂപയാണ് അന്ന് ചിത്രത്തിന് ചിലവായത്. പക്ഷേ അതിന്റെ പകുതി പോലും തിരിച്ച് ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രേക്ഷകൻ്റെ മനസ്സ് അറിഞ്ഞുവേണം സിനിമ എടുക്കാൻ എന്ന് അന്ന് താൻ പഠിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.