മമ്മൂക്ക ദേഷ്യപ്പെട്ടപ്പോള്‍ പിണങ്ങി മാറിനിന്നു, പിണക്കം തീര്‍ക്കാന്‍ സ്‌നേഹത്തോടെ അനുനയിപ്പിച്ച് താരവും: ബാബു ഷാഹിര്‍

എന്തെങ്കിലും ഇഷ്ടക്കേടുണ്ടെങ്കില്‍ അപ്പോള്‍ തന്നെ മുഖത്ത് നോക്കി പറയുന്ന താരമാണ് മമ്മൂട്ടി എന്ന് നിര്‍മ്മാതാവ് ബാബു ഷാഹിര്‍. അകലെ നില്‍ക്കുന്നവര്‍ക്ക് മാത്രമേ അദ്ദേഹം ജാഡയാണെന്ന് തോന്നൂ, അടുപ്പമുള്ള ഒരാള് പോലും അങ്ങനെ പറയില്ല എന്നാണ് നിര്‍മ്മാതാവ് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

നമ്പര്‍ വണ്‍ സ്നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത് എന്ന ചിത്രത്തിനിടെ മമ്മൂട്ടി ദേഷ്യപ്പെട്ടതിനെ കുറിച്ചാണ് നിര്‍മ്മാതാവ് പറയുന്നത്. ഒരിക്കല്‍ നമ്പര്‍ വണ്‍ സ്നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത് എന്ന ചിത്രത്തിനിടെ മമ്മൂക്ക ദേഷ്യപ്പെട്ടപ്പോള്‍ താന്‍ പിണങ്ങി മാറിനിന്നു.

കുറച്ച് കഴിഞ്ഞപ്പോള്‍ മമ്മൂക്ക വന്ന് എന്താടാ മാറി നില്‍ക്കുന്നേ, ഇങ്ങോട്ട് വാടാ… എന്ന് സ്നേഹത്തോടെ വിളിച്ച് അനുനയിപ്പിച്ചു. അതോടെ പിണക്കം തീര്‍ന്നു എന്ന് ബാബു ഷാഹിര്‍ പറയുന്നു. മമ്മൂക്ക മനസില്‍ ഒന്നും കൊണ്ടു നടക്കുകയില്ല. എന്തെങ്കിലും ഇഷ്ടക്കേടുണ്ടെങ്കില്‍ അപ്പോള്‍ തന്നെ മുഖത്ത് നോക്കി പറയും.

അകലെ നില്‍ക്കുന്നവര്‍ക്ക് മാത്രമേ അദ്ദേഹം ജാഡയാണെന്ന് തോന്നൂ. എന്നാല്‍ അദ്ദേഹവുമായി അടുപ്പമുള്ള ഒരാള് പോലും അങ്ങനെ പറയില്ല. കൊച്ചു കുട്ടികളുടെ മനസാണ്. കഠിനാധ്വാനവും അഭിനയത്തോടുള്ള അടങ്ങാത്ത ആവേശവുമാണ് മമ്മൂക്കയെ ഇന്ന് മലയാള സിനിമിലെ വടവൃക്ഷമാക്കി വളര്‍ത്തിയതെന്നും ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് ഈ നിലയിലേക്ക് അദ്ദേഹം വളര്‍ന്നതെന്നും ബാബു ഷാഹിര്‍ പറഞ്ഞു.