പ്രിയങ്ക ചോപ്ര സാത്താന്‍ സേവക്കാരി, കരിയറില്‍ മെച്ചപ്പെടാന്‍ പിശാചുമായി ഉടമ്പടിയുണ്ടാക്കി; താരം പറയുന്നത്

ബോളിവുഡില്‍ തുടങ്ങി ഹോളിവുഡില്‍ വരെ ചുരുങ്ങിയ സമയം കൊണ്ട് വിജയം നേടിയ സൂപ്പര്‍ താരമാണ് പ്രിയങ്ക ചോപ്ര. സൗന്ദര്യ റാണി എന്ന പദവിയില്‍ നിന്നാണ്് പ്രിയങ്ക സിനിമയിലെത്തുന്നത്. പല വെല്ലുവിളികളും നേരിട്ടാണ് ഇന്നത്തെ ജീവിത വിജയം പ്രിയങ്ക ചോപ്ര നേടിയെടുക്കുന്നത്. എന്നാള്‍ അടുത്തിടെ താരത്തെക്കുറിച്ച് ചില അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. അതിലേറ്റവും ഞെട്ടിക്കുന്ന ഒന്നായിരുന്നു നടി സാത്താന്‍ ആരാധകയാണെന്നത്.

സിനിമാരംഗത്ത് ഗോഡ്ഫാദര്‍മാര്‍ ഇല്ലാതിരുന്നിട്ടും കുറഞ്ഞ സമയത്തിനുള്ളില്‍ കരിയറില്‍ ഇത്രയും വിജയം കരസ്ഥമാക്കിയത് സാത്താന്‍ സേവ നടത്തിയിട്ടാണെന്നായിരുന്നു ഇക്കൂട്ടരുടെ വാദം. കുറച്ചുകാലം ഇത്തരം പ്രചരണങ്ങള്‍ക്കെതിരെ മൗനം പാലിച്ചിരുന്ന നടി ഇപ്പോള്‍ ഈ വിഷയത്തില്‍ മനസ്സുതുറന്നിരിക്കുകയാണ്.

ഈ മാസം തുടക്കത്തില്‍ മുംബൈ സന്ദര്‍ശിച്ച നടിയും രണ്‍വീര്‍ അല്ലാബാദിയയും തമ്മിലുള്ള അഭിമുഖം ഇപ്പോള്‍ വൈറലാകുകയാണ്. ‘നിങ്ങളെക്കുറിച്ച് ചില അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട് കരിയറില്‍ വിജയം നേടാന്‍ നിങ്ങള്‍ പിശാചുമായി ചില ഉടമ്പടികളിലേര്‍പ്പെട്ടു എന്നതാണ് അതില്‍ ചിലത്, ശരിക്കും നിങ്ങള്‍ ഒരു സാത്താനിക് ആരാധികയാണോ. ഇതായിരുന്നു ചോദ്യം. എന്നാല്‍ ഈ ചോദ്യം കേട്ട് ചിരിയടക്കാന്‍ പ്രയാസപ്പെട്ടുകൊണ്ട്. ‘ഭയങ്കരം! എന്നായിരുന്നു പ്രിയങ്കയുടെ മറുപടി. ഇതറിഞ്ഞാല്‍ ‘ശിവ് ജി എന്നോട് വളരെ അസ്വസ്ഥനാകും’ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പിന്നീട് അവര്‍ തന്റെ കരിയറിനെക്കുറിച്ച് സംസാരിച്ചു, മിസ്സ് വേള്‍ഡ് പട്ടം തന്റെ ജീവിതത്തെ എങ്ങനെ മാറ്റിമറിച്ചതിനെ കുറിച്ചും പറഞ്ഞു, ‘അത് എനിക്ക് നല്‍കിയ അവസരം എന്താണെന്ന് ആദ്യം എനിക്ക് മനസ്സിലായില്ല. പെട്ടെന്ന് ആളുകള്‍ എന്നെ അറിയാന്‍ ആഗ്രഹിച്ചു. സിനിമകളും വന്നു, അന്നൊക്കെ എങ്ങനെയാണ് ഒരു സിനിമയില്‍ ഒപ്പിടുന്നത് എന്നതിനെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ലായിരുന്നു.

പ്രിയങ്ക ചോപ്ര അവസാനമായി കണ്ടത് മാട്രിക്‌സ് 4 എന്ന ചിത്രത്തിലാണ്. ഹോളിവുഡ് ചിത്രമായ ലവ് എഗെയ്നില്‍ (മുമ്പ് ഇറ്റ്‌സ് ഓള്‍ കമിംഗ് ബാക്ക് ടു മീ എന്ന് പേരിട്ടിരുന്നു) ഒരു മ്യൂസിക്കലില്‍ അവര്‍ അഭിനയിക്കും, അതില്‍ സാം ഹ്യൂഗന്‍, സെലിന്‍ ഡിയോണ്‍ എന്നിവരോടൊപ്പം അഭിനയിക്കും. റൂസോ ബ്രദേഴ്സിന്റെ സിറ്റാഡല്‍ എന്ന ചിത്രത്തിലും നടി അഭിനയിക്കുന്നുണ്ട്. ആലിയ ഭട്ടും കത്രീന കൈഫും അഭിനയിക്കുന്ന ഫര്‍ഹാന്‍ അക്തറിന്റെ ജീ ലെ സരായാണ് നടിയുടെ അടുത്ത ബോളിവുഡ് പ്രോജക്റ്റ്.