ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ലക്നൗ സൂപ്പർ ജയൻറ്സ് താരം ദിഗ്വേഷ് രതി. ഒരു പ്രാദേശിക ട്വന്റി 20 ടൂർണമെന്റിൽ അഞ്ച് പന്തുകളിൽ അഞ്ച് വിക്കറ്റെടുത്ത് തിളങ്ങിയ രതിയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്.
ദിഗ്വേഷിന്റെ എതിർ ടീമിന് വിജയിക്കാൻ 36 പന്തിൽ 113 റൺസ് വേണമായിരുന്നു. അഞ്ച് വിക്കറ്റ് ബാക്കിയുണ്ടായിരുന്നു. 15-ാം ഓവറിലാണ് ദിഗ്വേഷ് ബൗളിങ്ങിനെത്തിയത്. തുടർച്ചയായ അഞ്ച് പന്തുകളിൽ അഞ്ച് വിക്കറ്റുകൾ വീഴ്ത്തി ദിഗ്വേഷ് എതിരാളികളെ ഓൾഔട്ടാക്കി. ആദ്യ നാല് പന്തുകളിൽ ബാറ്റർമാരെ ക്ലീൻ ബൗൾഡാക്കിയ രതി അഞ്ചാം പന്തിൽ ബാറ്ററെ വിക്കറ്റിന് മുന്നിൽ കുരുക്കി. മത്സരത്തിലാകെ ഏഴ് വിക്കറ്റുകളാണ് ദിഗ്വേഷ് വീഴ്ത്തിയത്.
Read more
ഈ വർഷം നടന്ന ഐപിഎലിൽ താരത്തിന്റെ സിഗ്നേച്ചർ സെലിബ്രേഷൻ വളരെ വിവാദം നിറഞ്ഞതായിരുന്നു. ഓരോ വിക്കറ്റുകൾ വീഴ്ത്തുബോഴും താരം പുറത്താക്കിയ ബാറ്റ്സ്മാന് നേരെ ഇത്തരം സെലിബ്രേഷൻ നടത്തും. അതിൽ ബിസിസിഐ വൻ തോതിലുള്ള പിഴകളും ചുമത്തിയിരുന്നു. ഇപ്പോഴിതാ തന്റെ വിമര്‍ശകർക്കുള്ള മറുപടി നൽകിയിരിക്കുകയാണ്.