'അന്ന് ചിരഞ്ജീവിയുടെ റിവോള്‍വര്‍ എടുത്ത് സ്വയം ജീവനൊടുക്കാന്‍ നോക്കി'; ബാലയ്യയോട് പവന്‍ കല്യാണ്‍

തെലുങ്ക് സിനിമയിലെ അതികായരാണ് ് നന്ദമൂരി ബാലകൃഷ്ണയും പവന്‍ കല്യാണും. ഇപ്പോഴിതാ ബാലയ്യ അവതരിപ്പിക്കുന്ന ‘അണ്‍സ്റ്റോപ്പബിള്‍ എന്‍ബികെ’ എന്ന പരിപാടിയില്‍ വെച്ച് നടന്‍ പവന്‍ കല്യാണ്‍ നടത്തിയ ചില തുറന്നുപറച്ചിലുകളാണ് ഇപ്പോള്‍ വൈറലാകുന്നത്. പവര്‍ സ്റ്റാര്‍ എന്ന് അറിയപ്പെടുന്ന പവന്‍ കല്യാണ്‍, മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ സഹോദരനാണ്.

തനിക്കുവേണ്ടി ജീവിച്ചുകാണിക്കണമെന്ന് ചേട്ടന്‍ ചിരഞ്ജീവി ആവശ്യപ്പെട്ടതെന്ന് പവന്‍ കല്യാണ്‍ പറഞ്ഞു. ഒന്നും ചെയ്തില്ലെങ്കിലും കുഴപ്പമില്ല ജീവിച്ചാല്‍ മതിയെന്ന് ചിരഞ്ജീവി പറഞ്ഞത്. അന്നുമുതല്‍ സ്വയം പഠിപ്പിക്കുകയും പുസ്തകങ്ങള്‍ വായിക്കുകയും കര്‍ണാടക സംഗീതം അഭ്യസിക്കുകയും ആയോധനകലകള്‍ അഭ്യസിക്കുകയും ചെയ്യുന്നതില്‍ ആശ്വാസം കണ്ടെത്തിയെന്നും പവന്‍ കല്യാണ്‍ പറഞ്ഞു.

മാത്രവുമല്ല ജന സേന പാര്‍ട്ടി എന്ന സ്വന്തം രാഷ്ട്രീയ പാര്‍ട്ടിയും നടന്‍ സ്ഥാപിച്ചിട്ടുണ്ട്. തെലുങ്ക് ദേശം പാര്‍ട്ടി സ്ഥാപകന്‍ എന്‍ടിആറിന്റെ മകനായ ബാലകൃഷ്ണയും രാഷ്ട്രീയത്തില്‍ സജീവമാണ്. അതിനാല്‍ തന്നെ തെലുങ്കിലെ മറ്റൊരു പ്രധാനപ്പെട്ട താരമായ ബാലകൃഷ്ണയുടെ ടോക്ക് ഷോയില്‍ പവന്‍ എത്തുന്നത് വലിയ വാര്‍ത്തായിരുന്നു.

ക്രിഷ് സംവിധാനം ചെയ്യുന്ന ‘ഹരിഹര വീര മല്ലു’വാണ് പവന്‍ കല്യാണിന്റേതായി ചിത്രീകരണം പുരോഗമിക്കുന്ന സിനിമ. ഈ ബിഗ്ബഡ്ജറ്റ് ചിത്രത്തില്‍ ഒരു യോദ്ധാവിന്റെ വേഷമാണ് പവന്‍ കല്യാണിന്. ബോബി ഡിയോള്‍ ഔറംഗസീബിന്റെ വേഷത്തിലെത്തുന്ന ചിത്രം മാര്‍ച്ച് 30ന് റിലീസ് ചെയ്യും.