ഭയത്തോടെയാണ് ജീവിച്ചത്, 12 വര്‍ഷമായി രണ്ടു പുരുഷന്‍മാര്‍ എന്നെ ഫോളോ ചെയ്യുകയാണ്: പാര്‍വതി

കഴിഞ്ഞ പന്ത്രണ്ട് വര്‍ഷങ്ങളായി ഒരു വ്യക്തി തന്നെ പിന്തുടര്‍ന്ന് ശല്യം ചെയ്യുകയാണെന്ന് നടി പാര്‍വതി തിരുവോത്ത്. രണ്ട് വര്‍ഷം മുമ്പ് വരെ ഇതിനെ കുറിച്ച് തനിക്ക് സംസാരിക്കാന്‍ സാധിക്കില്ലായിരുന്നു, അത്രത്തോളം ഭയത്തിലാണ് ജീവിച്ചത്. രണ്ട് പുരുഷന്മാര്‍ തന്റെ മേല്‍വിലാസം തേടിപ്പിടിച്ച് വന്ന് താനും അവരും പ്രണയത്തിലാണെന്ന് പറഞ്ഞ് പരത്തുമായിരുന്നു എന്നാണ് പാര്‍വതി പറയുന്നത്.

രണ്ട് പുരുഷന്‍മാര്‍ തന്റെ മേല്‍വിലാസം തേടിപ്പിടിച്ച് വരുമായിരുന്നു. താന്‍ അവരുമായി പ്രണയത്തിലാണ് എന്നൊക്കെ പറഞ്ഞു പരത്തി. ഈ സംഭവങ്ങളെല്ലാം തന്നെ തളര്‍ത്തിയിരുന്നു. പൊലീസ് ഇടപെട്ടിട്ടും ഫലം ഉണ്ടായിരുന്നില്ല. അവര്‍ തന്നെ കൊല്ലുകയോ ആസിഡ് ഒഴിക്കുകയോ ബലാത്സംഗം ചെയ്യുകയോ ചെയ്തേനേ.

ഭാഗ്യം കൊണ്ട് അതൊന്നും സംഭവിച്ചില്ല. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷങ്ങളായി വിവിധ തരത്തില്‍ അതിക്രമിക്കുകയാണ്. തന്റെ കുടുംബത്തെ കുറിച്ച മോശം പറയുക, ഫെയ്സ്ബുക്കില്‍ അധിക്ഷേപകരമായ കാര്യങ്ങള്‍ എഴുതുക. വീട് തേടി വരിക അങ്ങനെ ഒരുപാട് സംഭവങ്ങള്‍ ഉണ്ടായി. അവരെ എത്ര ബ്ലോക്ക് ചെയ്താലും രക്ഷയില്ലായിരുന്നില്ല.

ഒരിക്കല്‍ ഒരാള്‍ ഒരു പാക്കേജുമായി വന്നു. സെക്യൂരിറ്റിയോട് എന്നെ കാണണമെന്ന് പറഞ്ഞു. ക്യാമറയുടെ മുന്നിലേക്ക് അയാളെ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടപ്പോള്‍ സെക്യൂരിറ്റിയുമായി കയര്‍ത്തു.ആ പാക്കേജ് അവിടെ ഉപേക്ഷിച്ചു പോയി. പൊലീസില്‍ അറിയിക്കാതിരുന്നത് സെക്യൂരിറ്റി പറഞ്ഞത് കൊണ്ടാണ് എന്നാണ് പാര്‍വതി പറയുന്നത്.