മൂന്ന് അപ്പം കഴിച്ചതിന്റെ വയറേ എനിക്ക് ഉണ്ടായിരുന്നുളളൂ... തൊട്ടില്‍ കൊണ്ടു വരട്ടെയെന്ന് സുഹൃത്തുക്കള്‍: പാര്‍വതി

പ്രഗ്നന്‍സി കിറ്റിന്റെ ഫോട്ടോ പങ്കുവച്ചായിരുന്നു അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ‘വണ്ടര്‍ വുമണ്‍’ ചിത്രം അനൗണ്‍സ് ചെയ്തത്. പാര്‍വതി തിരുവോത്ത്, നിത്യ മേനോന്‍, പത്മപ്രിയ, സയനോര എന്നീ താരങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് വണ്ടര്‍ വുമണ്‍ ഒരുക്കുന്നത്.

മറ്റ് വിവരങ്ങള്‍ ഒന്നും നല്‍കാതെ താരങ്ങള്‍ എല്ലാം പ്രഗ്നന്‍സി കിറ്റിന്റെ ചിത്രം പങ്കുവച്ചതോടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ചിത്രത്തിന്റെ പ്രഖ്യാപന വേളയില്‍ ലഭിച്ച രസകരമായ പ്രതികരണത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് പാര്‍വതി തിരുവോത്ത് ഇപ്പോള്‍.

അമ്മയോടും അച്ഛനോടും അല്ലാതെ ചിത്രത്തെ കുറിച്ച് മറ്റാരോടും പറഞ്ഞിരുന്നില്ലെന്നും രസകരമായ പ്രതികരണമാണ് ലഭിച്ചത്. ഇങ്ങനെയൊരു പ്രോജക്ട് കിട്ടിയപ്പോള്‍ വലിയ സന്തോഷം തോന്നി. താനൊന്ന് ആസ്വദിച്ചു വരികയായിരുന്നു. രണ്ടു മൂന്ന് അപ്പം കഴിച്ചതിന്റെ വയറേ ഉണ്ടായിരുന്നുളളൂ.

ഈ സിനിമയെ കുറിച്ച് അച്ഛനോടും അമ്മയോടും മാത്രമേ പറഞ്ഞിരുന്നുളളൂ. പക്ഷെ അന്ന് രസകരമായ പ്രതികരങ്ങളാണ് ലഭിച്ചത്. തന്റെ ചില സുഹൃത്തുക്കളും ഇത് വിശ്വസിച്ചു. തൊട്ടില്‍ കൊണ്ടു വരട്ടെയെന്ന് ചോദിച്ചു. അഞ്ജലി പറഞ്ഞ സോഷ്യല്‍മീഡിയ പരീക്ഷണമായിരുന്നു അത്.

Read more

തങ്ങള്‍ക്കും വളരെ രസകരമായി തോന്നി എന്നാണ് പാര്‍വതി ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. ഒരു കൂട്ടം ഗര്‍ഭിണികളുടെ കഥയാണ് വണ്ടര്‍ വുമണ്‍ പറയുക. നവംബര്‍ 18 ന് സോണി ലിവിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.