ഗാംഗുലി പ്രസിഡന്റ് ആയിരുന്ന കാലത്തെ ചില തീരുമാനങ്ങളാണ് ഇന്ത്യയുടെ നല്ല കാലം മോശം കാലമാക്കിയത്, കോഹ്ലി വിഷയം കൈകാര്യം ചെയ്ത രീതിയൊക്കെ മോശമായിപ്പോയി

Steve Lopez

ഇന്ത്യൻ ടീമിന്റെ ഭാവിക്ക് കോട്ടം തട്ടുന്ന പ്രശ്നങ്ങൾ തുടങ്ങുന്നത് 2021 ഇംഗ്ലണ്ട് ടൂർ കഴിഞ്ഞാണ്. ഇംഗ്ലണ്ടിനെതിരെ 2-1 കോഹ്ലിയുടെ കീഴിൽ കളിയിലും ടീം സ്പിരിറ്റ്ലും ഒത്തിണക്കത്തോടെ നിന്ന ടീമിനെ ആയിരുന്നു കണ്ടത്. പക്ഷേ അത് കഴിഞ്ഞു കാര്യങ്ങൾ മാറി.. ലോകകപ്പ് കഴിയുന്നതോടെ കോഹ്ലി ക്യാപ്റ്റൻസി ഒഴിയാൻ പോകുന്ന എന്ന വളരെ ഒഫീഷ്യലായ, കോൺഫിഡൻഷ്യൽ ന്യൂസ് മാധ്യമങ്ങൾക്ക് ലീക് ആകുന്നു.

Bcci officials ഇത്‌ തള്ളിയെങ്കിലും പിന്നീട് കോഹ്ലി തന്നെ അത് സ്ഥിതീകരിച്ചു. എന്തിരുന്നാലും ഒഫീഷ്യലയുള്ള കാര്യങ്ങൾ മാധ്യമങ്ങൾക് ലീക് ആക്കി കൊടുത്തത് വളരെ മോശം പ്രവണതയായിരുന്നു
ലോകകപ്പ് തോറ്റു കഴിഞ്ഞപ്പോഴേക്കും കോഹ്ലിയെ പരമാവധി അടിച്ചു താഴ്ത്തി കൊണ്ടുള്ള പല കാര്യങ്ങളും സംഭവിച്ചു.. ഏകദിന ക്യാപ്റ്റൻസിയിൽ തുടരാൻ ആഗ്രഹിച്ച കോഹ്ലിയെ അതിൽ നിന്നും മാറ്റാനുള്ള കരുനീക്കങ്ങൾ നടത്തി അവസാനം കോഹ്ലി – ദാദ നേർക്കു നേർ വന്നു.. ഗാംഗുലിയുടെ പല പത്രസമ്മേളനങ്ങളും കോഹ്ലിയുടെ ഭാഗത്തായിരുന്നു ന്യായം എന്ന് തെളിയിച്ചു.

അവസാനം ടെസ്റ്റ്‌ ക്യാപ്റ്റൻസിയും ഒഴിയാൻ കോഹ്ലി തീരുമാനിച്ചു.. കോഹ്ലി അന്ന് കടന്നു പോയ മാനസിക സംഘർഷം വളരെ വലുതായിരുന്നു… ഇതെല്ലാം ചെയ്തത് ഇന്ത്യക്ക് കിരീടം കിട്ടാനാണ് എന്നൊരു വാദമുണ്ടായിരുന്നു T20 ക്യാപ്റ്റൻസി ഒഴിയാൻ സമതമായിരുന്ന ഒരാളോട് ചെയ്ത അനീതി തന്നെയായിരുന്നു ബാക്കി എല്ലാം പിന്നീട് രവി ശാസ്ത്രി പരസ്യമായി കാര്യങ്ങൾ പറഞ്ഞു ലോകകപ്പ് ടീം സെലക്ട് ചെയ്തപ്പോൾ ക്യാപ്റ്റനും കോച്ചിനും പരിഗണന കൊടുത്തില്ല എന്ന്… പണ്ട് തനിക് വേണ്ട പ്ലയേഴ്‌സിനെ ഗാംഗുലി വാശി പിടിച്ചു സെലക്ട്‌ ചെയ്തത് ഓർത്തപ്പോൾ ഇതെല്ലാം ഇരട്ടതാപ് ആയിരുന്നു എന്ന് മനസിലാക്കാം… കൂടെ വരുൺ ചക്രവർത്തി പോലുള്ളവരെ വെറും 3 മത്സരത്തിന്റെ ബലത്തിൽ ലോകകപ്പിന് സെലക്ട്‌ ചെയ്തു.

അത് കഴിഞ്ഞു ഇപ്പോൾ എന്തുണ്ടായി ഈ അടുത്ത കാലത്ത് ഒന്നും ഇന്ത്യൻ ടീമിന്റെ ഭാഗത്തു നിന്ന് ഒരു പോസിറ്റീവ് ഇന്റന്റ് കൂടെ കളികളെ കാണാത്തെ രീതി ഈ വർഷം തന്നെ ലോകകപ്പ് ഉണ്ടായിട്ടും ബാക്ക് അപ്പ്‌ ചെയ്യാനായി നല്ല താരങ്ങളെ വളർത്തിയിട്ടില്ല.. ഓരോ സീരിസിൽ ഓരോ ക്യാപ്റ്റനും പല പ്ലെയിങ് ഇലവനും അവസാനം ഒരു വർഷം T20 ടീമിൽ കളിപ്പിക്കാതെ ലോകകപ്പിന് ഷമിയെ കൊണ്ട് വരുന്നു..ഇതെല്ലാം ചെയ്തിട്ട് എന്ത് നേട്ടമുണ്ടായി ഒന്നും നേടിയില്ല എന്നത് മാത്രമല്ല സെമി ഫൈനലിൽ ഒരു നാണംകെട്ട തോൽവിയും ഇപ്പോൾ ബിസിസിഐ പ്രസിഡന്റ്‌ റോജർ ബിന്നി ആണ് അദ്ദേഹം വീണ്ടും ഇന്ത്യയെ ഒരു മികച്ച unit ആക്കി എടുക്കട്ടെ.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോൺ