ഇസ്ലാമിനെ എയറിലാക്കുന്നത് ഇവനെ പോലെയുള്ളവര്‍, എന്ന് വെളിവ് വരും തമ്പുരാനെ: ഒമര്‍ലുലു

നോമ്പ് കാലത്ത് ഹോട്ടലുകള്‍ തുറക്കരുത് എന്ന് ആവശ്യപ്പെടുന്ന മുസ്ലീം മതപ്രഭാഷകനെ പരിഹസിച്ച് സംവിധായകന്‍ ഒമര്‍ലുലു. ഇവന്‍മാരെ പോലെ ഉള്ളവര്‍ ആണ് ഇസ്ലാമിനെ എയറില്‍ കയറ്റുന്നത് എന്നും ഇവന് ഒക്കെ എന്ന് വെളിവ് വരും തമ്പുരാനെ എന്നാണ് വീഡിയോ പങ്കുവച്ച് ഒമര്‍ ലുലു ചോദിക്കുന്നത്. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു ഒമര്‍ലുലുവിന്റെ വിമര്‍ശനം.

കുറിപ്പ്

കുടിക്കാന്‍ വെള്ളം പോലും ശരിക്കും കിട്ടാത്ത മരുഭൂമിയില്‍ യാതൊരുവിധ ആത്മനിയന്ത്രണം ഇല്ലാത്ത മൃഗീയമായി നടക്കുന്ന ഒരു കൂട്ടം ജനതയെ ക്ഷമയും ആത്മനിയന്ത്രണവും പഠിപ്പിക്കുവാന്‍ പ്രവാചകന്‍ 1400 വര്‍ഷം മുന്‍പേ പഠിപ്പിച്ച ഒരു കാര്യം ഇന്നും അതേ പോലെ പിന്‍പറ്റണം എന്ന് ശഠിക്കുന്ന ഇവരാണ് ഇസ്ലാമിന്റെ പണ്ഡിതന്‍മാര്‍ ??. ഇവന്‍മാരെ പോലെ ഉള്ളവര്‍ ആണ് ഇസ്ലാമിനെ എയറില്‍ കയ്യറ്റുന്നത് ഇവന് ഒക്കെ എന്ന് വെളിവ് വരും തമ്പുരാനെ ??

Read more