മൂന്നുദിവസത്തിനുള്ളില്‍ ശസ്ത്രക്രിയ, ജീവിക്കാനും മരിക്കാനുമുള്ള സാദ്ധ്യതയുണ്ടെന്ന് ബാല

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കരള്‍ രോഗത്തിന് ചികിത്സയിലാണ് ബാല. ഇപ്പോളിതാ മൂന്ന് ദിവസത്തിനുള്ളില്‍ ശസ്ത്രക്രിയ ഉണ്ടാകുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം.മരണസാധ്യതയുണ്ടെന്നും എന്നാല്‍ രക്ഷപ്പെടാനാണ് കൂടുതല്‍ സാധ്യതയെന്നും ബാല വീഡിയോയില്‍ പറഞ്ഞു.

രണ്ടാം വിവാഹ വാര്‍ഷിക വീഡിയോയിലായിരുന്നു ബാലയുടെ പ്രതികരണം.എലിസബത്തിന്റെ നിര്‍ബന്ധപ്രകാരമാണ് ഇത്തരമൊരു വീഡിയോ ഷൂട്ട് ചെയ്യുന്നതെന്നും തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും മനസ് നിറഞ്ഞ നന്ദി അറിയിക്കുന്നുവെന്നും ബാല പറഞ്ഞു.

ഞാന്‍ ആശുപത്രിയിലാണ്. എലിസബത്തിന്റെ നിര്‍ബന്ധപ്രകാരം വന്നതാണ്. എല്ലാവരുടെയും പ്രാര്‍ത്ഥനകൊണ്ട് വീണ്ടും വരികയാണ്. ഇനി ഒരു രണ്ടു മൂന്നു ദിവസം കഴിഞ്ഞാല്‍ ശസ്ത്രക്രിയയുണ്ട്. മരണ സാധ്യതയുണ്ട്. എന്നാല്‍ രക്ഷപ്പെടാനുള്ള സാധ്യതയാണ് കൂടുതലായി കാണുന്നത്.

മുന്നോട്ടുപോകുമെന്ന് വിചാരിക്കുന്നു. എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നു’,ഇനിയിപ്പോള്‍ എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ നീയൊരു ഡോക്ടറെ വിവാഹം കഴിക്കണം. ഇനിയൊരു ആക്ടറെ വിവാഹം കഴിക്കരുതെന്നാണ് ബാല ഭാര്യയ്ക്ക് നല്‍കുന്ന ഉപദേശം.’- ബാല പറഞ്ഞു.

Read more

എലിസബത്തിന്റെ സ്നേഹം കൊണ്ട് ഒന്നരമാസങ്ങള്‍ക്ക് ശേഷം തിരികേ എത്തുന്നുവെന്നാണ് ബാല വീഡിയോ പങ്കുവച്ച് കുറിക്കുന്നത്. മാര്‍ച്ച് ആറിനാണ് കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.