പവർ സ്റ്റാറിന് ശേഷം ജയറാമിനെ നായകനാക്കി ഒരു ഫാമിലി പാക്ക് ചിത്രം? വെളിപ്പെടുത്തലുമായി ഒമർ ലുലു..!

ഒമർ ലുലു ബാബു ആന്റണി  ചിത്രം. പവർസ്റ്റാറിനായി കാത്തിരിക്കുകയാണ് ആരാധകർ  . ഇപ്പോഴിതാ പവർ സ്റ്റാറിന് ശേഷം ചെയ്യാൻ പ്ലാൻ ചെയ്യുന്ന ചിത്രത്തെ കുറിച്ചും ഒമർ ലുലു ഇപ്പോൾ സംസാരിക്കുകയാണ്.

മലയാളികളുടെ ജനപ്രിയ നായകന്മാരിൽ ഒരാളായ ജയറാമിനെ കേന്ദ്ര കഥാപാത്രമാക്കി ഒരു കമ്പ്ലീറ്റ് ഫാമിലി എന്റെർറ്റൈനെർ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് താനെന്നു ഒമർ ലുലു പറയുന്നു.

ആ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിക്കാനുള്ള സ്റ്റേജിൽ ആയിട്ടില്ല എന്നും, അതിന്റെ കഥയും തിരക്കഥയും എല്ലാം പൂർത്തിയായി വരുന്ന മുറക്ക്, പവർ സ്റ്റാർ കഴിഞ്ഞതിനു ശേഷമായിരിക്കും അത് പ്ലാൻ ചെയ്യുക എന്നും ഒമർ ലുലു വിശദീകരിച്ചു.