അയാൾ എല്ലാവരുടെയും മുന്നിൽവച്ച് എന്നെ കുറ്റപ്പെടുത്തി, ഞാൻ അങ്ങനെ ചെയ്തുവെന്ന് പറഞ്ഞു, വെളിപ്പെടുത്തി നിഷ സാരം​ഗ്

ഉപ്പും മുളകും പരമ്പരയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നിഷ സാരം​ഗ്. പരമ്പരയിലെ നീലു എന്ന കഥാപാത്രം നടിയുടെ കരിയറിൽ വഴിത്തിരിവായി. ഉപ്പും മുളകും സമയത്ത് തന്നെ സിനിമകളിലൂടെയും നിഷ സാരംഗ് പ്രേക്ഷകർക്ക് മുൻപിലെത്തി. 1999 തൊട്ട് അഭിനയരം​ഗത്തുണ്ട് നിഷ സാരം​ഗ്. അതേസമയം തനിക്കെതിരെ പ്രവർത്തിച്ചവർ ഇൻഡസ്ട്രിയിലുണ്ടെന്ന് എഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറയുകയാണ് നടി.

“അമ്പത് വയസ് കഴിഞ്ഞ ഒരു സ്ത്രീയാണ് താൻ. നല്ലത് ഏത് ചീത്ത ഏത് എന്നൊക്കെ അറിയാനുള്ള പ്രായവും പക്വതയുമൊക്കെയുണ്ട്. ചെയ്യാത്ത കാര്യങ്ങൾ ചിലർ പറയുമ്പോൾ ചിലപ്പോൾ വിഷമം ഉണ്ടാകും. ചില അഭിപ്രായങ്ങൾ തുറന്ന് പറഞ്ഞതിന്റെ പേരിൽ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ടെന്ന് നിഷ സാരം​ഗ് പറഞ്ഞു. ഒരിക്കൽ ഒരു സെറ്റിൽ ഒരു ടെക്‌നീഷ്യൻ കമ്മീഷൻ വാങ്ങി എന്നു പറഞ്ഞ് കുറ്റപ്പെടുത്തിയപ്പോൾ ഞാൻ പ്രതികരിച്ചു”.

“അയാൾ ഒരു സുഖമില്ലാത്തയാൾ ആയിരുന്നു. ഒരാൾ മാത്രമാണ് അയാളെ ഭയങ്കരമായി ക്രൂശിച്ചത്. ഒരു വ്യാജ ആരോപണമായിരുന്നു. അത് തെളിയിക്കണണെന്ന് എനിക്ക് തോന്നി, തെളിയിക്കുകയും ചെയ്തു. ഇത് എനിക്ക് പണിയാകുമെന്ന് അന്നേ അറിയാമായിരുന്നു. പിന്നീട് തുടർച്ചയായി പല അപവാദങ്ങളും എന്നെക്കുറിച്ച് പ്രചരിച്ചു”, നടി കൂട്ടിച്ചേർത്തു

Read more

“1999 തൊട്ട് താൻ അഭിനയ രംഗത്ത് ഉണ്ടെന്നും, ഇത്രയും വർഷമായിട്ടും ആരെക്കൊണ്ടും മോശം പറയിപ്പിച്ചിട്ടില്ലെന്നും അതിൽ തനിക്ക് അഭിമാനമുണ്ടെന്നും നിഷ സാരം​ഗ് അഭിമുഖത്തിൽ പറഞ്ഞു. ആ അഭിമാനം ഉള്ളിടത്തോളം കാലം തനിക്ക് ആരുടേയും മുന്നിൽ തല കുനിക്കേണ്ട അവസ്ഥയില്ലെന്നും” താരം വ്യക്തമാക്കി.