ഇതൊക്കെ ഇത്ര കാലം എവിടെ ഒളിപ്പിച്ചു വച്ചിരിക്കുകയായിരുന്നു? ദിലീപിനോടും കാവ്യയോടും സോഷ്യൽ മീഡിയ

മലയാള സിനിമയിലെ പ്രിയപ്പെട്ട താരജോഡികളാണ് ദിലീപും കാവ്യയും. താരങ്ങളുടെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം വളരെ പെട്ടെന്ന് സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇരുവരുടെയും മകൾ മഹാലക്ഷ്മിയ്ക്കും ദിലീപിന്റെ മൂത്തമകൾ മീനാക്ഷിയ്ക്കും നിരവധി ആരാധകരുണ്ട്. ഇരുവരുടെയും ചിത്രങ്ങളും വീഡിയോകളും വളരെ പെട്ടെന്ന് ശ്രദ്ധിക്കപ്പെടാറുണ്ട്.

പല കാരണങ്ങൾകൊണ്ട് സോഷ്യൽ മീഡിയയിൽ നിന്നടക്കം മാറി നിൽക്കുകയായിരുന്നു ദിലീപും കുടുംബവും. എന്നാൽ ഈയിടെ കാവ്യാ മാധവൻ ഇൻസ്റ്റാഗ്രാമിൽ വരവറിയിച്ചിരുന്നു. ഓണാശംസകൾ അറിയിച്ചുകൊണ്ടായിരുന്നു തന്റെ ആദ്യ ഫോട്ടോ പോസ്റ്റ് ചെയ്തത്. തുടർന്ന് കുടുംബവുമൊത്തുള്ള ചിത്രങ്ങളും പങ്കുവച്ചിരുന്നു.

ഏറ്റവും ഒടുവിലായി ശ്രീ കൃഷ്ണ ജയന്തിയുമായി ബന്ധപ്പെട്ട് ശ്രീകൃഷ്ണ വേഷത്തിലുള്ള മഹാലക്ഷ്മിയുടെ കുട്ടികാലത്തെ ചിത്രമാണ് കാവ്യ പോസ്റ്റ് ചെയ്തത്. ഇതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. മാത്രമല്ല മഹാലക്ഷ്മിയുടെ വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലാവുകയും ചെയ്തു.

ഇതൊക്കെ ഇത്രകാലം എവിടെ ഒളിപ്പിച്ചു വച്ചിരിക്കുകയായിരുന്നു എന്നാണ് ആരാധകർ ചോദിക്കുന്നത്. താരങ്ങളുടെ യഥാർത്ഥ പ്രൊഫൈലുകളെക്കാൾ ഫാൻസ്‌ പേജുകളിലാണ് ഈ ചിത്രങ്ങൾ കൂടുതലായും ശ്രദ്ധിക്കപ്പെടുന്നത്. ഇൻസ്റ്റാഗ്രാമിൽ ഏകദേശം അൻപതിനായിരത്തിലധികം പേരാണ് കാവ്യയെ ഫോളോ ചെയ്യുന്നത്.