ചുറ്റുമുള്ളവരോട് നീ കാണിക്കുന്ന അനുകമ്പയും, സ്നേഹവും ഞങ്ങളെ അത്ഭുതപ്പെടുത്തുന്നു; മകൾക്ക് ജന്മദിനാശംസകളുമായി പൃഥ്വിരാജ്

ജനിച്ച അന്നുമുതൽ ആരാധകർക്ക് പ്രിയങ്കരിയാണ് പൃഥ്വിരാജ്- സുപ്രിയ ദമ്പതികളുടെ മകൾ അലംകൃത. മകളുടെ സ്വകാര്യതയെ മാനിച്ചുകൊണ്ട് മുഖം കാണുന്ന കുട്ടിയുടെ ചിത്രങ്ങൾ അധികമൊന്നും സോഷ്യൽ മീഡിയയിൽ രണ്ടുപേരും പങ്കുവെക്കാറില്ല.

ഇപ്പോഴിതാ അലംകൃതയ്ക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് കുട്ടിയുടെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ് സുകുമാരൻ.

“ഞങ്ങളുടെ ബേബി ഗേളിന് ജന്മദിനാശംസകൾ, 9 വർഷങ്ങൾ, അമ്മയെയും ദാദയെയും കുട്ടികളാണെന്നും, നീ ഞങ്ങളുടെ രക്ഷിതാവാണെന്നും തോന്നിച്ച നിരവധി നിമിഷങ്ങൾ… ചുറ്റുമുള്ളവരോട് നീ കാണിക്കുന്ന അനുകമ്പയും, സ്നേഹവും ഞങ്ങളെ അത്ഭുതപ്പെടുത്തുന്നു. അവിശ്വസിനീയമായ ഞങ്ങളുടെ ലിറ്റിൽ ഹ്യൂമനെ കുറിച്ചോർത്ത് ഞങ്ങൾ അഭിമാനം കൊള്ളുന്നു. നീ എന്നും ഞങ്ങളുടെ സൺഷൈനാണ്.” എന്ന കുറിപ്പോടെ പൃഥ്വിരാജ് ഇൻസ്റ്റഗ്രാമിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

അലംകൃത എഴുത്തിലും മിടുക്കിയാണ്, മകളുടെ എഴുത്തുകൾ സുപ്രിയ പങ്കുവെക്കാറുണ്ട്. മകളുടെ ആദ്യ കവിതാ സമാഹാരം ‘ദി ബുക്ക് ഓഫ് എൻചാന്റിങ്ങ് പോയംസ്’ ഈയടുത്ത് പ്രസിദ്ധീകരിച്ചിരുന്നു. സുപ്രിയയുടെ പിതാവിനോടുള്ള അലംകൃതയുടെ അടുപ്പമാണ് സമാഹാരത്തിന് പിന്നിലെന്ന് സുപ്രിയ കുറിച്ചിരുന്നു.

Read more