ചുരുക്കകാലം കൊണ്ട് തന്നെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് നമിത പ്രമോദ്. നമിത അഭിനയലോകത്തേക്ക് വരുന്നത് ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ വേളാങ്കണ്ണി മാതാവ് എന്ന സീരിയലില്‍ മാതാവിന്റെ വേഷം ചെയ്താണ്.
ഇപ്പോഴിതാ സ്വവര്‍ഗ രതി പ്രമേയമാകുന്ന സ്ക്രിപ്റ്റുമായി ഒരു സംവിധായകന് വന്നാല്‍ അത് ചെയ്യുവാന്‍ റെഡി ആകുമോയെന്ന ചോദ്യത്തിന് തയ്യാറാകും എന്ന് പറഞ്ഞ നമിത പക്ഷേ തനിക്ക് തന്റേതായ ചില പരിധികള്‍ ഗ്ലാമറസ് വേഷങ്ങള്‍ ചെയ്യുമ്പോള്‍ ഉണ്ടെന്നും അത് ഭേദിക്കുന്ന രീതിയിലുള്ള ചിത്രമാണെങ്കില്‍ ചെയ്യില്ലെന്നും പറഞ്ഞു.
Read more
ജനപ്രിയന്, റോമന്‍സ്, ഹാപ്പി ജേര്‍ണി, ഷാജഹാനും പരീക്കുട്ടിയും, വികടകുമാരന് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബോബന് സാമുവല്‍ ഒരുക്കുന്ന പുതിയ ചിത്രമായ “അല്‍ മല്ലു”വാണ് നടിയുടെ പുതിയ ചിത്രം .