എനിക്ക് പകരം എന്റെ സിനിമകള്‍ സംസാരിക്കും, ദൈവത്തിന് നന്ദി; കുറിപ്പുമായി വിജയ് ബാബു

നടിയെ ബലാത്സംഗം ചെയ്ത കേസില്‍ വിജയ് ബാബുവിന്റെ കസ്റ്റഡി കാലവധി ഇന്ന് അവസാനിച്ചു. ഏഴ് ദിവസമായിരുന്നു വിജയ് ബാബുവിനെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വിട്ടത്. ഇപ്പോഴിത തന്നെ കാത്തുരക്ഷിച്ച ദൈവത്തിനും കൂടെനിന്ന കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും നന്ദി അറിയിച്ച് കുറിപ്പുമായി രംഗത്ത് വന്നിരിക്കുകയാണ് താരം.

കേസിനെക്കുറിച്ച് തന്റെ കുടുംബത്തോടും അഭിഭാഷകരോടും അന്വേഷണ സംഘത്തോടും കോടതിയോടും അല്ലാതെ ആരോടും സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ എനിക്ക് നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിയുന്നില്ല അതില്‍ ക്ഷമ ചോദിക്കുന്നു. അതുവരെ, ഞാന്‍ സൃഷ്ടിക്കുന്ന സിനിമകള്‍ സംസാരിക്കുമെന്നും വിജയ് ബാബു ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം 7 ദിവസത്തെ കസ്റ്റഡി ചോദ്യം ചെയ്യല്‍ ഇന്ന് അവസാനിക്കും. ഉദ്യോഗസ്ഥരുമായി പൂര്‍ണ്ണമായും സത്യസന്ധമായും പ്രക്രിയയിലുടനീളം സഹകരിച്ചു. എഡിറ്റ് ചെയ്യാത്ത തെളിവുകളും വസ്തുതകളും നല്‍കിയിട്ടുണ്ട്..

കഴിഞ്ഞ 70 ദിവസമായി എന്നോടൊപ്പം ഉണ്ടായിരിക്കുന്നതിനും എന്നെ ‘ജീവനോടെ’ നിലനിര്‍ത്തുന്നതിനും ഞാന്‍ ദൈവത്തിന് നന്ദി പറയുന്നു. എന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും-നിങ്ങള്‍ എല്ലാവരും കാരണമാണ് ഞാന്‍ ജീവിച്ചത്. നിങ്ങളുടെ സന്ദേശങ്ങളും നല്ല വാക്കുകളും സ്‌നേഹത്താല്‍ വീര്‍പ്പുമുട്ടിച്ചു.അവസാനം സത്യം തന്നെ ജയിക്കും.

പ്രിയപ്പെട്ട മാധ്യമങ്ങളേ, ഈ കേസിനെക്കുറിച്ച് എന്റെ കുടുംബത്തോടും അഭിഭാഷകരോടും അന്വേഷണ സംഘത്തോടും കോടതിയോടും അല്ലാതെ ആരോടും സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നതിനാല്‍ എനിക്ക് നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിയുന്നില്ല അതില്‍ ക്ഷമ ചോദിക്കുന്നു.

അതുവരെ, ഞാന്‍ സൃഷ്ടിക്കുന്ന സിനിമകള്‍ സംസാരിക്കും. തകര്‍ന്ന മനുഷ്യനെക്കാള്‍ ശക്തമായി മറ്റൊന്നുമില്ല..