‘തിയേറ്ററിൽ ഇരുന്നു മൂവി കാണുന്ന അനുഭവം മറ്റൊന്നിനും നൽകാൻ പറ്റില്ല’; മുരളി ഗോപി

തിയേറ്ററിൽ ഇരിക്കുന്ന ചിത്രവുമായി എത്തിയിരിക്കുകയാണ് മുരളി ഗോപി. ഒപ്പം തിയേറ്ററിൽ ഇരുന്നു സിനിമ കാണുന്ന അനുഭവത്തെക്കുറിച്ച് ഒരു കുറിപ്പും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

‘തിയേറ്ററിൽ ഇരുന്നു മൂവി കാണുന്ന അനുഭവം മറ്റൊന്നിനും നൽകാൻ പറ്റി, കാരണം അത് ആ സ്ഥലത്തിന് സ്വന്തമാണ്,’ മുരളി ഗോപി കുറിച്ചു.

മോഹൻലാൽ നായകനായ ദൃശ്യം 2, മമ്മൂട്ടി ചിത്രം വൺ എന്നിവയാണ് മുരളി ഗോപിയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്.

തീർപ്പ് എന്ന സിനിമയാണ് നടന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. പൃഥ്വിരാജും ഇന്ദ്രജിത്തുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രതീഷ് അമ്പാട്ടാണ് ‘തീര്‍പ്പിന്റെ’ സംവിധായകന്‍. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ മുരളി ഗോപി, വിജയ് ബാബു, രതീഷ് അമ്പാട്ട് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.