കൂടത്തായി കൊലപാതക പരമ്പരയെ ആധാരമാക്കി ഫ്ളവേഴ്സ് ടി.വിയിൽ സംപ്രേഷണം ചെയ്യുന്ന കൂടത്തായി സീരിയൽ മുമ്പ് മൂന്ന് തവണ നിരസിച്ചിരുന്നുവെന്ന് നടി മുക്ത.
‘ഈ കേസിന് ലഭിച്ച വാര്‍ത്താപ്രാധാന്യം കാരണം തന്നെയാണ് ഞാന്‍ ആ പരമ്പരയിലേക്കുള്ള വാഗ്ദാനം മൂന്ന് തവണ വേണ്ടെന്ന് വെച്ചത്. എന്റെ കഥാപാത്രം ഡോളി അതിക്രൂര തന്നെയാണ്.
അതിനാൽ പ്രേക്ഷകര്‍ അത് എങ്ങനെ ഏറ്റെടുക്കുമെന്ന് ഉറപ്പില്ലായിരുന്നു’, ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തിൽ മുക്തയുടെ പറഞ്ഞു .
Read more
എന്നാല്‍ പിന്നീട് ചിന്തിച്ചപ്പോൾ അത്തരമൊരു കഥാപാത്രം താന്‍ ചെയ്യേണ്ടതുണ്ടെന്ന് തോന്നിയതെന്നും താമരഭരണിയ്ക്ക് ശേഷം തനിക്ക് ലഭിച്ച ഏറ്റവും മികച്ച വേഷമാണ് കൂടത്തായിലേതെന്നും മുക്ത കൂട്ടിച്ചേര്‍ത്തു.