വാലിബനെ നിങ്ങൾ സ്വീകരിക്കുന്നത് സന്തോഷപൂർവ്വം ആണെങ്കിൽ അത് ഭയങ്കര സന്തോഷമാണ്: മോഹൻലാൽ

ലിജോ ജോസ് പെല്ലിശ്ശേരി- മോഹൻലാൽ കൂട്ടുക്കെട്ടിൽ ‘മലൈക്കോട്ടൈ വാലിബൻ’ നാളെ തിയേറ്ററുകളിൽ എത്തുകയാണ്. മലയാള സിനിമാ ലോകം ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രം കൂടിയാണ് വാലിബൻ.

May be a graphic of 1 person

ഇപ്പോഴിതാ വാലിബന്റെ ചിത്രീകരണ സമയത്തെ ബുദ്ധിമുട്ടുകളും മറ്റും തുറന്നുപറയുകയാണ് മോഹൻലാൽ. നീണ്ട ഒരു വർഷത്തെ ചിത്രീകരണം കേവലം രണ്ട് മണിക്കൂറുകളിൽ ചുരുക്കുമ്പോൾ അതിന്റെ അന്തിമ ഫലം പറയേണ്ടത് പ്രേക്ഷകർ ആണെന്ന് മോഹൻലാൽ പറയുന്നു.

“സിനിമ തുടങ്ങിക്കഴിഞ്ഞപ്പോൾ സിനിമയ്ക്ക് വേണ്ടിയിട്ടുള്ള വലിപ്പവും അതിന് വേണ്ടിയിട്ടുള്ള കമ്മിറ്റ്മെൻ്റും ബാക്കിയുള്ളവരുടെ കാര്യങ്ങളൊക്കെ വരുമ്പോൾ അത് ബുദ്ധിമുട്ടായിരുന്നു എന്നെനിക്ക് തോന്നിയിട്ടില്ല. സിനിമയുടെ വളർച്ചയ്ക്ക് വേണ്ടി ഞാൻ വർക്ക് ചെയ്യാൻ തയ്യാറാണ്. അങ്ങനെ ഒരുപാട് കഷ്‌ടപ്പെട്ട സിനിമകൾ മോശമായി പോയിട്ടുണ്ട്. ആ കഷ്‌ടപ്പാടുകൾ ഒക്കെ വിജയം ആയി മാറുമ്പോൾ നമുക്ക് ഭയങ്കര സന്തോഷം തോന്നും.

തണുപ്പത്ത് കിടന്നത്, ഞാൻ ഡബ്ബ് ചെയ്യുന്ന സമയത്ത്, അല്ലെങ്കിൽ ഇരിക്കുന്ന സമയത്ത് വരെ എനിക്കിതിൻ്റെ വിജയത്തിൻ്റെ ആഘോഷം എന്റെ മനസിലുണ്ടാകുന്നുണ്ട്. അതിലെ സന്തോഷം ഉണ്ടാകുന്നത്. 25-ാം തീയതി ഈ സിനിമ റിലീസ് ആണ്. ഞാൻ മാത്രം തീരുമാനിക്കേണ്ട കാര്യമില്ല. ഞങ്ങൾ ഒരു വർഷക്കാലം ഇതിൻ്റെ കൂടെ സഞ്ചരിച്ചവരാണ്. ഞങ്ങൾക്ക് സിനിമയുടെ ഉള്ളിലുള്ള എല്ലാ കാര്യവും അറിയാം, കഥയുമറിയാം.

ഈയൊരു വർഷം ഷൂട്ട് ചെയ്‌തത്‌ ഞങ്ങൾ രണ്ടര മണിക്കൂർ ആക്കി നിങ്ങളുടെ കയ്യിലേക്ക് തരികയാണ്. നിങ്ങൾ അത് സ്വീകരിക്കുന്നത് സന്തോഷപൂർവ്വം ആണെങ്കിൽ അത് ഭയങ്കര സന്തോഷമാണ്. ഒരു വർഷം എന്നുള്ളത് മലയാള സിനിമയെ സംബന്ധിച്ച് വലിയ കാര്യമാണ്.

രണ്ടുവർഷം മൂന്നുവർഷം വരെ സിനിമകൾ ചെയ്യുന്നുണ്ട്. ഈ ഒരു വർഷം എന്നുള്ളതൊക്കെ ഈ സിനിമ കണ്ടു കഴിയുമ്പോൾ നമുക്ക് സന്തോഷം തരുന്ന കാര്യങ്ങളാണ്. അതിൽ പരിഭവം പരിഭവമോ പരാതിയോ ഒന്നുമില്ല.” ദി ഫോർത്തിന് നൽകിയ അഭിമുഖത്തിലാണ് മോഹൻലാൽ വാലിബനെ കുറിച്ച് സംസാരിച്ചത്.