ഒരുകാലത്ത് മലയാളത്തിലും തമിഴിലുമായി തിളങ്ങി നിന്നിരുന്ന നടിയാണ് മിത്ര കുര്യന്‍. എന്നാല്‍ പിന്നീട് വിവാഹ ശേഷം ഇവര്‍ സിനിമയില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു . അടുത്തിടെ താരം ഒരു അഭിമുഖത്തില്‍ സിനിമാമേഖലയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്.
എന്തുകൊണ്ടാണ് മികച്ച കഥാപാത്രങ്ങള്‍ ചെയ്തിട്ടും മിത്രയ്ക്ക് സിനിമയില്‍ പിടിച്ചു നില്‍ക്കാന്‍ സാധിക്കാതെ പോയത് എന്നുള്ള ചോദ്യത്തിന് ‘സിനിമാ മേഖലയെന്നാല്‍ അഡ്ജസ്റ്റ്മെന്റുകളുടെ ലോകമാണെന്ന് ഇതിനു മുമ്പും പലരും തുറന്ന് പറഞ്ഞിട്ടുണ്ട്. പലരുടെയും സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കു മുന്നിലും പലതിനും വഴങ്ങേണ്ടിയും വരും. അതിനാല്‍ തന്നെ ധാരാളം സ്ത്രീകളാണ് ഷൂഷണം ചെയ്യപ്പെടുന്നത്’ എന്നാണ് മിത്ര പറഞ്ഞത്.
Read more
ഒരുപരിധി വരെ അത് തന്നെയാണ് തനിക്ക് അവസരങ്ങള്‍ കുറയാന്‍ കാരണമെന്നാണ് താരം പറയുന്നത്. ‘പലപ്പോഴും അഡ്ജസ്റ്റ്മെന്റുകള്‍ ചെയ്യേണ്ടിവരും. എന്നാല്‍ താന്‍ അതിന് ആഗ്രഹിച്ചിരുന്നില്ല. മറ്റുള്ളവരുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് സ്വന്തം ശരീരവും വ്യക്തിത്വവും അടിയറവുവെയ്ക്കാന്‍ തയ്യാറാകാതെയിരുന്നതോടെയാണ് അവസരങ്ങള്‍ നഷ്ടപ്പെട്ടു തുടങ്ങിയത്’- മിത്ര പറഞ്ഞു .