‘ചന്ദനമഴ’ എന്ന സീരിയലിലൂടെ ശ്രദ്ധ നേടിയ താരമാണ് മേഘ്‌ന വിന്‍സെന്റ്. അതുപോലെ തന്നെ ഏറെ ട്രോള്‍ ചെയ്യപ്പെട്ട താരം കൂടിയാണ് മേഘ്‌ന. ചന്ദനമഴ സീരിയല്‍ നേരത്തെ അവസാനിച്ചുവെങ്കിലും അതിലെ ചില രംഗങ്ങള്‍ ഇപ്പോഴും ട്രോളുകളില്‍ നിറയാറുണ്ട്. അത്തരത്തില്‍ ഒന്നാണ് നായികയായ മേഘ്‌ന പാമ്പിനെ എടുത്ത് പ്രാര്‍ത്ഥിക്കുന്ന രംഗം.
ഈ രംഗം ഇപ്പോഴും ട്രോളുകളില്‍ നിറയുകയാണ്. ഇതോടെ ഈ രംഗത്തെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് മേഘ്‌ന ഇപ്പോള്‍. പാമ്പ് ചീറ്റിയപ്പോള്‍ താന്‍ പേടിച്ച് പോയിരുന്നു എന്നാണ് മേഘ്‌ന പറയുന്നത്. താന്‍ ശരിക്കും പാമ്പിനെ എടുത്തു. ചെറിയൊരു പാമ്പാണ് എന്നായിരുന്നു ആദ്യം പറഞ്ഞത്.
പിടിക്കാന്‍ പറഞ്ഞപ്പോള്‍ പേടിച്ചിട്ടാണെങ്കിലും പിടിച്ചു. മുറുക്കി പിടിക്കരുത് ചിലപ്പോള്‍ ചുറ്റാന്‍ സാധ്യതയയുണ്ടെന്ന് പറഞ്ഞിരുന്നു. അതുകൊണ്ട് ഭയങ്കരമായി ലൂസായി പിടിച്ചു. അപ്പോള്‍ പാമ്പ് ഇഴയും. ആദ്യം പിടിച്ചപ്പോള്‍ പാമ്പ് തിരിഞ്ഞ് നോക്കി. മൂന്ന് ലോകം കണ്ടു.
നേരെ വരിക, പാമ്പിന്റെ അടുത്ത് നിന്ന് പ്രാര്‍ത്ഥിക്കുക, എടുക്കുക, പുറത്തേക്ക് പോവുക ഇതായിരുന്നു ഷോട്ട്. ആദ്യത്തെ ടേക്ക് ഓക്കെയായി. രണ്ടാമത്തെ ഷോട്ടില്‍ പാമ്പ് ചീറ്റി. താന്‍ വിട്ടില്ല. എന്നാല്‍ ക്യാമറമാന്‍ ചേട്ടന്‍ ക്യാമറയിട്ട് ഓടിക്കളഞ്ഞു.
Read more
ആ ചേട്ടന്‍ വരുന്നവരെ അയ്യോ അമ്മേ എന്ന് പറഞ്ഞ് കണ്ണുംപൂട്ടി പേടിച്ച് നില്‍ക്കുകയായിരുന്നു. പിന്നെ ആ ചേട്ടന്‍ വന്ന് പാമ്പിനെ വെള്ളത്തിലൊക്കെയിട്ട് കൂളാക്കി. അതിന് ശേഷം പാമ്പിനോട് അത്ര പേടിയില്ല. പാമ്പ് ഒരു പാവമായി തോന്നി എന്നാണ് മേഘ്‌ന ഇന്ത്യാഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.








