ട്രോളുകള്‍ കണ്ട് ഭയങ്കര കരച്ചിലായിരുന്നു, എന്നാലും എന്തൊക്കെ പൊട്ടത്തരമാണ് ഞാന്‍ പറഞ്ഞതെന്ന് ആലോചിക്കാറുണ്ട്: മേഘ്‌ന

ഒരിടയ്ക്ക് ഏറെ ട്രോള്‍ ചെയ്യപ്പെട്ട താരമാണ് മേഘ്‌ന വിന്‍സെന്റ്. ‘ചന്ദനമഴ’ എന്ന സീരിയലിലൂടെയാണ് മേഘ്‌ന ഏറെ ശ്രദ്ധ നേടുന്നത്. അരുവിക്കരയില്‍ വച്ച് കേരളത്തില്‍ റോഡ് മോശമായത് കാരണം കാറില്‍ ഇരുന്ന് മേക്കപ്പ് ചെയ്യാന്‍ പറ്റുന്നില്ലെന്ന് മേഘ്‌ന പറഞ്ഞത് ട്രോളന്‍മാര്‍ ഏറ്റെടുത്തിരുന്നു.

ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് നടി ഇപ്പോള്‍. ”എന്റെ അരുവിക്കര പ്രസംഗം ഭയങ്കര ഫേയ്മസ് ആയിരുന്നല്ലോ. അത് കഴിഞ്ഞ് എവിടെ പോയാലും സംസാരിക്കാന്‍ ഒരു പേടിയുണ്ടായിരുന്നു. എന്തെങ്കിലും പൊട്ടത്തരം പറഞ്ഞ് രണ്ടാമത് ട്രോളാവുമോ എന്ന പേടിയുണ്ടായിരുന്നു. പിന്നെ അത് ശീലമായി.”

”ആ സമയത്ത് ഭയങ്കര കരച്ചിലായിരുന്നു. അന്ന് ട്രോളുകള്‍ ഒരുപാടൊന്നും ആളുകള്‍ക്ക് കിട്ടിത്തുടങ്ങിയിട്ടുണ്ടായിരുന്നില്ല. എനിക്ക് നല്ല രീതിയില്‍ കിട്ടി. ഭയങ്കര വിഷമമായിരുന്നു. ഈയടുത്താണ് ആ വീഡിയോ മുഴുവനായി കണ്ടത്. എനിക്കത് കാണാനുള്ള മനക്കട്ടിയുണ്ടായിരുന്നില്ല. ഇപ്പോള്‍ കാണുമ്പോള്‍ ചിരി വരുന്നുണ്ട്.”

”ചെറിയൊരു എഡിറ്റിംഗ് ഇടയ്ക്ക് നടന്നിട്ടുണ്ട്. പക്ഷെ എന്നാലും എന്ത് പൊട്ടത്തരമാണ് ഞാന്‍ പറഞ്ഞതെന്ന് ഇപ്പോള്‍ ആലോചിക്കുന്നുണ്ട്. അതിന്റെ സീരിയസ്‌നെസ് അറിയില്ലായിരുന്നു. രാഷ്ട്രീയത്തില്‍ തീരെ വിവരമില്ലാത്ത കുട്ടിയായിരുന്നു. ചന്ദനമഴയുടെ പ്രൊഡ്യൂസര്‍ ഗോഡ്ഫാദറെ പോലെയാണ്.”

Read more

”അദ്ദേഹം പറഞ്ഞിട്ടാണ് പ്രോഗ്രാമിന് പോയത്. കേരളത്തില്‍ നേരിടുന്ന വലിയ ബുദ്ധിമുട്ടെന്താണെന്ന് ചോദിച്ചു. അന്ന് മേക്കപ്പ് ഇടുമ്പോഴുള്ള ബുദ്ധിമുട്ടായിരുന്നു തന്നെ സംബന്ധിച്ച് വലുത്” എന്നാണ് മേഘ്‌ന പറയുന്നത്. അതേസമയം, മിസിസ് ഹിറ്റ്‌ലര്‍ എന്ന സീരിയലിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്.