'തെക്കും വടക്കും രാഷ്ട്രീയ പാര്‍ട്ടിയുടെ കൊടിയും നോക്കിയല്ല ഇത്തരം കാര്യങ്ങള്‍ക്ക് പ്രതികരിക്കേണ്ടത്'

വാളയാര്‍ പീഡനക്കേസില്‍ പ്രതികളെ വെറുതെ വിട്ട സംഭവത്തില്‍ പ്രതിഷേധം കനക്കുകയാണ്. പ്രശസ്തരടക്കം നിരവധി പേരാണ് പ്രതിഷേധം രേഖപ്പെടുത്തി രംഗത്ത് വന്നത്. ഇപ്പോഴിതാ വാളയാറിലെ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കണമെന്നും കുറ്റക്കാര്‍ക്ക് പരമാവധി ശിക്ഷ തന്നെ ലഭിക്കണമെന്നും ആവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് നടി മായ മേനോന്‍. തെക്കും, വടക്കും, രാഷ്ട്രീയപാര്‍ട്ടിയുടെ കൊടിയും നോക്കിയല്ല ഇത്തരം കാര്യങ്ങള്‍ക്ക് പ്രതികരിക്കേണ്ടതെന്നും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ അവര്‍ പറഞ്ഞു.

കുറിപ്പിന്റെ പൂര്‍ണ രൂപം…

നമ്മുടെ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിച്ചേ മതിയാവൂ …

JUSTICE FOR വാളയാര്‍ പെണ്‍കുട്ടികള്‍

വെറും 9-ഉം, 13-ഉം വയസ്സായ രണ്ടു പെണ്‍കുട്ടികള്‍, രണ്ടു സഹോദരിമാര്‍ കൊല്ലാക്കൊല ചെയ്യപ്പെട്ട്, പിന്നീട് ആത്മഹത്യ ചെയ്തപ്പോള്‍ അതോ ഒരു പക്ഷെ കൊല തന്നെ ചെയ്യപ്പെട്ടപ്പോള്‍, പിന്നീട് നമ്മളടങ്ങുന്ന സമൂഹം ചെയ്യേണ്ട ഉത്തരവാദിത്വം എന്ന് പറയുന്നത് അവര്‍ക്ക്, ആ മഹാപാതകം ചെയ്തവര്‍ക്കും, അതിന് കൂട്ട് നിന്നവര്‍ക്കും അവര്‍ അര്‍ഹിക്കുന്ന പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ വാങ്ങിക്കൊടുക്കുക എന്നതാണ്. അതല്ലെങ്കില്‍ നാളെ നമ്മുടെ വീട്ടിലെ പെണ്‍കുട്ടികള്‍ക്കും സമാനമായ വിധി ഉണ്ടായാല്‍ (ഉണ്ടാവാതിരിക്കട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു) ഇതേ പോലുള്ള നീതിനിഷേധം നമ്മളും അനുഭവിക്കേണ്ടി വരും.

തെക്കും, വടക്കും, രാഷ്ട്രീയപാര്‍ട്ടിയുടെ കൊടിയും നോക്കിയല്ല ഇത്തരം കാര്യങ്ങള്‍ ക്ക് പ്രതികരിക്കേണ്ടത്, മറിച്ച്, നമ്മള്‍ എല്ലാ വരും ഒറ്റക്കെട്ടായി നിന്ന് ഒരു മെമ്മോറാണ്ടം തയ്യാറാക്കി, ആ കുട്ടികള്‍ക്ക് നീതി കിട്ടും വരെ, നമ്മളാല്‍ ആവുന്ന വിധം, നിയമത്തിന്റെ വഴിയ്ക്ക് തന്നെ എല്ലാ തരത്തിലും പൊരുതുക എന്നതാണ്. അല്ലെങ്കില്‍ ഒരു പക്ഷെ സഹികെടുന്ന പൊതുജനം North India -യിലെപ്പോലെ ഇവിടെയും നിയമം കൈയിലെടുക്കേണ്ടി വരും….