ഉയരെയുടെ ഹാങ്ങോവര്‍ ഉണ്ടാവാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു; മനു അശോകന്‍ പറയുന്നു

 

ഉയരെ എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ മനു അശോകന്‍ ഒരുക്കിയ കാണെക്കാണെ റിലീസായിക്കഴിഞ്ഞു. തന്റെ ഈ ചിത്രത്തില്‍ ഉയരെയുടെ ഹാങ്ങ് ഓവര്‍ ഉണ്ടാവാതിരിക്കാന്‍ താന്‍ ശ്രദ്ധിച്ചിരുന്നുവെന്നാണ് മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ മനു അശോകന്‍ പറയുന്നത്.

‘ഉയരെ അത് കഴിഞ്ഞതാണ്. അതവിടെ വിട്ട് മുന്നോട്ട് പോവുക എന്നേയുള്ളൂ. ഏത് മേഖലയിലാണെങ്കിലും വളരണം മുന്നോട്ട് പോവണം എന്ന ആഗ്രഹത്തോടെയാണല്ലോ നമ്മള്‍ പ്രവര്‍ത്തിക്കുക.

രണ്ടാമത്തെ ചിത്രം ആദ്യ ചിത്രത്തിനും മുകളിലായിരിക്കണം എന്ന ആഗ്രഹം തീര്‍ച്ചയായും ഉണ്ട്. ആദ്യ സിനിമയ്ക്ക് ലഭിച്ച സ്വീകാര്യതയെയാണ് നമ്മള്‍ ചലഞ്ച് ചെയ്യുന്നത്, അതിനോടാണ് വീണ്ടും മികച്ചത് നല്‍കാന്‍ പോരാടുന്നത്,” മനു അശോകന്‍ പറഞ്ഞു.

 

സിനിമ ഇനി എങ്ങനെ എന്ന വല്ലാത്ത പ്രതിസന്ധി ഘട്ടത്തിലാണ് ഒ.ടി.ടി എന്ന വലിയ അവസരം നമുക്ക് മുന്നിലേക്ക് വരുന്നത്. അങ്ങനെയാണ് കാണെക്കാണെ ഒരുങ്ങുന്നത്. എന്നാല്‍ അതൊരു

കോവിഡ് ചിത്രമാകരുത് എന്നുമുണ്ടായിരുന്നു. അതുകൊണ്ട്കോവിഡിന്റേതായ സാമൂഹിക ചുറ്റുപാടുകള്‍ ഒന്നും ചിത്രത്തില്‍ കാണിക്കുന്നില്ല.അദ്ദേഹം പറഞ്ഞു.