ഒരാളെ തീവ്രവാദിയെന്ന് മുദ്ര കുത്തുമ്പോള്‍ അയാള്‍ എങ്ങനെ അവിടെയെത്തിയെന്നു കൂടി അന്വേഷിക്കണം: മാമുക്കോയ

മനുവാര്യര്‍ ചിത്രം കുരുതി ചര്‍ച്ചയാകുമ്പോള്‍ നടന്‍ മാമുക്കോയയുടെ തീവ്രവാദത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ ചര്‍ച്ചയാകുകയാണ്്. സഫാരി ചാനലിന്റെ ‘ചരിത്രം എന്നിലൂടെ’ എന്ന പരിപാടിയില്‍ മതത്തെ കുറിച്ചും വിശ്വാസത്തെ കുറിച്ചും തീവ്രവാദത്തെ കുറിച്ചും സംസാരിക്കുകയാണ് മാമുക്കോയ.

മാമുക്കോയയുടെ വാക്കുകള്‍ ഇങ്ങനെ, ഇന്ന് നാടു മുഴുവനും മുസ്ലിം മതവിഭാഗത്തെ തീവ്രവാദത്തിന്റെ നിരീക്ഷണ വലയത്തിലാക്കുകയാണ്. തീവ്രവാദവും വര്‍ഗീയവാദവും അങ്ങേയറ്റം എതിര്‍ക്കുന്നവരാണ് മുസ്ലിങ്ങള്‍. മാത്രമല്ല ഒരാളെ തീവ്രവാദിയെന്ന് മുദ്ര കുത്തുമ്പോള്‍ അയാള്‍ എങ്ങനെ അവിടെയെത്തിയെന്നു കൂടി അന്വേഷിക്കണം. ഒരു കുട്ടിയും ഇവിടെ തീവ്രവാദിയായി മാറരുത്,’ മാമുക്കോയ പറയുന്നു.

തീവാവാദികളെ പിടിച്ച് ജയിലിലിട്ട് അവര്‍ക്കു ചെലവായ പണം എത്രയെന്ന് പറയുകയാണ് ഇവിടെയുള്ളവര്‍ ചെയ്യുന്നത്. തീവ്രവാദികള്‍ രാജ്യദ്രോഹികളാണ്. അവരെ തൂക്കിക്കൊല്ലുക തന്നെ ചെയ്യണമെന്നും മാമുക്കോയ പറയുന്നു.

Read more

അതേസമയം കുരുതി കൈകാര്യം ചെയ്യുന്ന ന്യൂനപക്ഷ വര്‍ഗീയതയും ഭൂരിപക്ഷ വര്‍ഗീതയതും ഹിന്ദു-മുസ്ലിം വിദ്വേഷവുമെല്ലാം റിലീസിന് തൊട്ടുപിന്നാലെ തന്നെ ചര്‍ച്ചയായിരുന്നു.
ചിത്രം മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം സംഘപരിവാര്‍ അനുകൂലമാണെന്ന വിമര്‍ശനങ്ങളുമുയരുന്നുണ്ട്.