കുഞ്ഞാലി മരയ്ക്കാറുടെ കഥ പറയുന്ന സിനിമ ചെയ്യാന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് നടന് മമ്മൂട്ടി. ഇതുവരെ അങ്ങനെയൊരു പ്രൊജക്ടിനെ കുറിച്ച് തീരുമാനമെടുത്തിട്ടില്ലെന്നും ഭാവിയില്‍ ചെയ്യാനും ചെയ്യാതിരിക്കാനും സാദ്ധ്യതയുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. മാമാങ്കം ടീമിനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്.
മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവന് കുഞ്ഞാലി മരയ്ക്കാര്‍ ചെയ്യുന്നെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു. ടി.പി. രാജീവനും ശങ്കര്‍ രാമകൃഷ്ണനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് എന്നുമായിരുന്നു വിവരം. ഇതേ സമയം തന്നെയാണ് മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്ശന് മരയ്ക്കാര്‍ പ്രഖ്യാപിച്ചതും. തുടര്‍ന്ന് മമ്മൂട്ടിയുടെ കുഞ്ഞാലിമരയ്ക്കാറെ കുറിച്ചുള്ള വിവരങ്ങളൊന്നും വന്നിരുന്നില്ല.
Read more
മോഹന്‍ലാല്‍- പ്രിയദര്ശന് കൂട്ടുകെട്ടിന്റെ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം അടുത്ത വര്‍ഷം മാര്‍ച്ച് 19- നാണ് തിയേറ്ററുകളിലെത്തും. വമ്പന്‍ റിലീസാണ് ചിത്രത്തെ കാത്തിരിക്കുന്നത്. കേരളത്തിലെ 90 ശതമാനം തിയേറ്ററുകളിലും മരയ്ക്കാര്‍ പ്രദര്‍ശനത്തിന് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിഗ് ബജറ്റില്‍ ഒരുക്കുന്ന ഈ ചിത്രം സാമൂതിരിയുടെ പടത്തലവനായിരുന്ന കുഞ്ഞാലി മരയ്ക്കാര്‍ നാലാമനെ കുറിച്ചുള്ള കഥയാണ് പറയുന്നത്. 1498- ല്‍ ഇന്ത്യയിലെത്തിയ പോര്‍ച്ചുഗീസുകാരുമായി ഐതിഹാസികമായ കപ്പല്‍ യുദ്ധങ്ങളില്‍ അസാമാന്യ പാടവം തെളിയിച്ചിട്ടുള്ളയാളായിരുന്നു കുഞ്ഞാലി മരയ്ക്കാര്‍. ആ കാലഘട്ടത്തില്‍ ഇന്ത്യന്‍ തീരത്ത് ആദ്യമായി നാവിക പ്രതിരോധം തീര്‍ത്തത് കുഞ്ഞാലി മരക്കാന്മാരാണെന്ന് ചരിത്രം പറയുന്നു.