എന്നാണ് സംവിധാനത്തിലും ഒരു കൈനോക്കുക?; നിലപാട് വ്യക്തമാക്കി മമ്മൂട്ടി

പേരന്‍പ്, യാത്ര, മധുരരാജ, ഇപ്പോള്‍ ഉണ്ടയും തുടര്‍ച്ചയായി വിജയങ്ങള്‍ കൊയ്ത് മുന്നേറുകയാണ് നടന്‍ മമ്മൂട്ടി. പ്രായം തളര്‍ത്താത്ത മമ്മൂട്ടിയുടെ അഭിനയ ചാരുത വെളിവാക്കുന്ന ചിത്രങ്ങളാണ് ഇവയില്‍ പലതും. ഇത്രയും നാള്‍ സിനിമ രംഗത്തുള്ള മമ്മൂട്ടി എന്നാണ് ഒരു ചിത്രം സംവിധാനം ചെയ്യുക എന്നത് സിനിമാ പ്രേമികളില്‍ ഉയരുന്ന ചോദ്യമാണ്. പൃഥ്വിരാജും കലാഭവന്‍ ഷാജോണും എന്തിന് മോഹന്‍ലാല്‍ വരെ സംവിധാനത്തിലേക്ക് കടന്നു. അപ്പോള്‍ മമ്മൂട്ടി എന്ന് സംവിധായകന്റെ കുപ്പായമണിയുമെന്ന ആകാംഷയിലാണ് ആരാധകര്‍. അതിനെ കുറിച്ച് മമ്മൂട്ടി തന്നെ ഇപ്പോല്‍ വ്യക്തമാക്കിയിരിക്കുകയാണ്.

“ഇത്രയും വര്‍ഷത്തെ എക്‌സ്പീരിയന്‍സ് വെച്ച് സിനിമ സംവിധാനം ചെയ്യണമെന്ന് ആഗ്രഹമൊന്നും എനിക്കില്ല. അങ്ങനൊരു ആഗ്രഹമുണ്ടായിരുന്നു പത്ത് ഇരുപത് വര്‍ഷം മുമ്പ്. പിന്നീട് വേണ്ടെന്ന് വെച്ചു. നിരവധി നല്ല സംവിധായകര്‍ ഇവിടെയുണ്ട്. നമുക്ക് കാലത്തെ പോയി നിന്നുകൊടുത്താല്‍ മതിയല്ലോ. സ്വന്തമായി സിനിമയൊരുക്കുമ്പോള്‍ സമൂഹത്തോട് എന്തെങ്കിലുമൊക്കെ പറയണമെന്ന് കരുതുന്നയാളാണ് താന്‍. അങ്ങനെയൊന്നും ഇതുവരെ എനിക്ക് തോന്നിയിട്ടില്ല.” മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ മമ്മൂട്ടി പറഞ്ഞു.

ഉണ്ടയാണ് തിയേറ്ററുകളിലെത്തിയിരിക്കുന്ന ഏറ്റവും പുതിയ മമ്മൂട്ടി ചിത്രം. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഛത്തിസ്ഗഡിലേക്ക് തരിഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന മലയാളി പൊലീസ് സംഘത്തിന്റെ കഥയാണ് “ഉണ്ട” പറയുന്നത്.