മമ്മൂട്ടി-അമല്‍ നീരദ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഭീഷ്മ പര്‍വ്വം ചിത്രത്തില്‍ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാണ് താന്‍ അവതരിപ്പിക്കുന്നതെന്ന് നടി മാല പാര്‍വതി. ബിഗ് ബിക്ക് ശേഷം അമല്‍ നീരദും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് ഭീഷ്മ പര്‍വം.
ഭീഷ്മപര്‍വത്തില്‍ തന്റേത് അടിപൊളി കഥാപാത്രമാണ്. നെഗറ്റീവാണ്, എന്നാല്‍ കുറച്ച് തമാശയൊക്കെ ഉണ്ട്. മോളി എന്നാണ് കഥാപാത്രത്തിന്റെ പേര്. മഹാ കൊനിഷ്ട്. തന്റെ കഥാപാത്രം ചിത്രത്തില്‍ മുഴുനീളമായിട്ടുണ്ട്. നാട്ടുകാര്‍ തന്നെ തെറി പറയാതിരുന്നാല്‍ മതി.
ഭീഷ്മ പര്‍വം ഒരു ബ്ലാസ്റ്റ്, ബൂം, ഹ്യൂജ് പടമാണ്. വമ്പന്‍ പടമാണ്. താന്‍ ഇങ്ങനെ ഒരു സിനിമ ചെയ്തിട്ടില്ല. കൊച്ചി, കുമ്പളങ്ങി സ്ലാങ്ങാണ് തന്റെ കഥാപാത്രം സംസാരിക്കുന്നത് എന്നാണ് മാല പാര്‍വതി പറയുന്നത്. അതേസമയം, മാര്‍ച്ച് 3ന് ആണ് ഭീഷ്മ പര്‍വം റിലീസ് ചെയ്യുന്നത്.
മൈക്കിള്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ഭീഷ്മ പര്‍വ്വം. ആനന്ദ് സി ചന്ദ്രന്‍ ആണ് ഛായാഗ്രഹണം. സുഷിന്‍ ശ്യാം സംഗീതം ഒരുക്കുന്നു. അമല്‍ നീരദും ദേവ്ദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.
Read more
തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, പദ്മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ദ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നാദിയ മൊയ്തു, മാല പാര്‍വതി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.