ഞാന്‍ ആക്ടര്‍ ലാല്‍ അല്ല,  സംവിധായകനാണ്; തമിഴ് സിനിമയിലേക്ക് വിളിച്ചപ്പോഴുണ്ടായ  തെറ്റിദ്ധാരണ: ലാല്‍ ജോസ്

ലാൽ ജോസ് സംവിധായകൻ മാത്രമല്ല, മികച്ചൊരു നടൻ കൂടിയാണ്.തമിഴ് സിനിമയില്‍ അഭിനയിച്ചപ്പോഴാണ് അഭിനേതാവ് എന്ന നിലയില്‍ തനിക്ക് മികച്ച അഭിപ്രായം വന്നതെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് സംവിധായകന്‍ ലാല്‍ ജോസ്.

ജീവ നായകനായി 2020-ല്‍ പുറത്തിറങ്ങിയ ‘ജിപ്സി’ എന്ന സിനിമയിലെ ഓര്‍മ്മകള്‍ പങ്കുവച്ചു കൊണ്ടായിരുന്നു ഒരു അഭിമുഖ പരിപാടിയിലെ ലാല്‍ ജോസിന്റെ തുറന്നു പറച്ചില്‍.

“ഇതുവരെ എന്റെ അഭിനയം നല്ലതാണെന്നു ആരും പറഞ്ഞിട്ടില്ല. പക്ഷേ ജീവ നായകനായ ‘ജിപ്സി’ എന്ന സിനിമ ചെയ്തു കഴിഞ്ഞപ്പോള്‍ അതിന്റെ സംവിധായകന്‍ രാജു മുരുഗന്‍ തന്‍റെ അഭിനയം ഏറെ മനോഹരമായിരിക്കുന്നു എന്ന് പറഞ്ഞിട്ടുണ്ട്.

Read more

ആ സിനിമയിലേക്ക് എന്നെ രാജു മുരുഗന്‍ വിളിക്കുമ്പോള്‍ എനിക്കൊരു സംശയമുണ്ടായിരുന്നു
എന്റെ ഫെയ്സ്ബുക്കിലെ ചില ഫോട്ടോകള്‍ കണ്ടിട്ട് എന്റെ മൊബൈല്‍ നമ്പര്‍ എവിടുന്നോ സംഘടിപ്പിച്ചു വിളിക്കുകയാണ്‌. എന്നെ വിളിച്ചപ്പോള്‍ ഞാന്‍ കരുതിയത് സിദ്ധിഖ് -ലാലിലെ ലാലേട്ടനെയാണ് വിളിക്കുന്നതെന്നാണ്. ഞാന്‍ പറഞ്ഞു ഞാന്‍ ആക്ടര്‍ ലാല്‍ അല്ല, ഞാന്‍ സംവിധായകനാണ്. അപ്പോള്‍ അദ്ദേഹം പറഞ്ഞു, ‘സാര്‍ നിങ്ങളെ തന്നെയാണ് ഞാന്‍ വിളിച്ചത്’. ജീവ നായകനായ ‘ജിപ്സി’ എന്ന സിനിമയില്‍ മുത്തലീഫ് എന്ന കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിച്ചത്”.