'ഞാൻ പറഞ്ഞത് മണിയൻപിള്ള രാജുവിന് ഇഷ്ടപ്പെട്ടില്ല, അതിൻ്റെ പേരിൽ പല സിനിമകളിൽ നിന്നും എന്നെ മാറ്റി നിർത്തിയിട്ടുണ്ട്'; മനസ്സ് തുറന്ന് കൊല്ലം തുളസി

വില്ലൻ കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായ നടനാണ് കൊല്ലം തുളസി. തന്റെ ജീവിതത്തിലെ സിനിമ അനുഭവങ്ങളും പല സിനിമകളും തനിക്ക് നഷ്ടപ്പെടാനുമുണ്ടായ കാരണങ്ങൾ തുറന്ന് പറയുകയാണ് അദ്ദേഹമിപ്പോൾ. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യങ്ങളെപ്പറ്റി മനസ്സ് തുറന്നത്.

അമ്മ സംഘടനയുടെ തുടക്കകാലം മുതൽ സംഘടനയിലുണ്ടായിരുന്ന വ്യക്തിയാണ് താൻ. ആദ്യ കാലഘട്ടങ്ങളിൽ പാനൽ തിരഞ്ഞെടുത്തപ്പോൾ താൻ പറഞ്ഞ അഭിപ്രായം പലർക്കും ഇഷ്ടപ്പെട്ടിരുന്നില്ല. ജനാധിപത്യ പ്രക്രിയയിലൂടെ വേണം തിരഞ്ഞെടുക്കപ്പെടാൻ എന്നാണ് താൻ അന്ന് പറഞ്ഞത്.

പലർക്കും അത് ഇഷ്ടപ്പെട്ടില്ല. പ്രധാനമായും മണിയൻപിള്ള രാജുവാണ് അന്ന് അതിനെ എതിർത്തതും തന്നെ ഒറ്റപെടുത്തിയതും. പിന്നീട് കുറച്ച് കാലം തനിക്ക് സിനിമകളില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ആ വ്യക്തി ജനാധിപത്യ പ്രക്രിയയിലൂടെ മത്സരിക്കുന്നത് താൻ കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യ പ്രക്രിയയിലൂടെ നമ്മൾ ഒരു വ്യക്തിയെ തിരഞ്ഞടുക്കുമ്പോൾ അവർക്ക് നമ്മോളോട് ഒരു ബാധ്യതയുണ്ടാകും നമ്മുക്ക് അവരോട് ഒരു അധികാരവുമുണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു