ആ സിനിമയിലെ മമ്മൂട്ടിയുടെ അമ്മവേഷം പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടില്ല, അത്തരം വേഷങ്ങള്‍ ചെയ്യരുതെന്ന് പറഞ്ഞ് കത്തുകള്‍ വന്നു: കവിയൂര്‍ പൊന്നമ്മ

മലയാള സിനിമയില്‍ അമ്മ വേഷങ്ങളില്‍ ശ്രദ്ധേയയായ താരമാണ് കവിയൂര്‍ പൊന്നമ്മ. പ്രേംനസീര്‍, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങളുടെ വരെ അമ്മയായ് കവിയൂര്‍ പൊന്നമ്മ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ മമ്മൂട്ടിയുടെ ഒരു സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ തന്റെ അമ്മവേഷം പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടിരുന്നില്ല.

ഇക്കാര്യത്തെ കുറിച്ചു കവിയൂര്‍ പൊന്നമ്മ തുറന്നു പറഞ്ഞിരുന്നു. ഇത് വീണ്ടും ശ്രദ്ധേയമാവുകയാണ്. മമ്മൂട്ടിയുടെ “സുകൃതം” എന്ന സിനിമയിലെ തന്റെ വേഷം പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. അന്ന് അത്തരം വേഷങ്ങള്‍ ഇനി ചെയ്യരുതെന്ന് പറഞ്ഞ് പലരും കത്ത് വരെ എഴുതിയ കാര്യമാണ് കവിയൂര്‍ പൊന്നമ്മ പറഞ്ഞത്.

തനിക്ക് ഒരു അമ്മ ഇമേജ് ഉണ്ട്, അതില്‍ നിന്ന് പുറത്ത് കടക്കുന്നത് പ്രേക്ഷകര്‍ക്ക് ഇഷ്ടമില്ല. ഓപ്പോള്‍ എന്ന സിനിമയില്‍ അഭിനയിച്ച കഥാപാത്രവും പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടില്ല, വാല്‍സല്യനിധിയായ അമ്മയെ കാണാനാണ് പ്രേക്ഷകര്‍ക്ക് താത്പര്യം എന്നുമാണ് കവിയൂര്‍ പൊന്നമ്മ പറയുന്നത്.

മമ്മൂട്ടിയ്ക്ക് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടി കൊടുത്ത സിനിമയാണ് സുകൃതം. ബ്ലഡ് കാന്‍സറിനോട് പൊരുതുന്ന രവിശങ്കര്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി വേഷമിട്ടത്.

Sukrutham Movie: Showtimes, Review, Songs, Trailer, Posters, News ...