'മനസ്സ് എപ്പോഴും മഹാമാരിയെ അഭിമുഖീകരിക്കുന്ന സഹോദരങ്ങള്‍ക്ക് ഒപ്പം'; മാലിദ്വീപ് യാത്ര ഒഴിവാക്കാന്‍ ആവുമായിരുന്നില്ലെന്ന് കാളിദാസ്

രാജ്യം കോവിഡ് പ്രതിസന്ധിയില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന സമയത്ത് മാലിദ്വീപില്‍ അവധിക്കാലം ആഘോഷിക്കുന്ന സിനിമാതാരങ്ങളുടെ ചിത്രങ്ങള്‍ക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ അവസരത്തില്‍ തനിക്ക് മാലിദ്വീപിലേക്ക് യാത്ര ചെയ്യേണ്ടി വന്ന സാഹചര്യത്തെ കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് നടന്‍ കാളിദാസ് ജയറാം.

മാസങ്ങള്‍ക്ക് മുമ്പ് കോവിഡ് രൂക്ഷമല്ലാത്ത സാഹചര്യത്തിലാണ് തങ്ങള്‍ ഈ യാത്ര പ്ലാന്‍ ചെയ്തത് എന്നാണ് കാളിദാസ് പറയുന്നത്. യാത്ര ചെയ്യേണ്ടി വന്നെങ്കിലും, ഈ മഹാമാരിയെ അഭിമുഖീകരിക്കുന്ന സഹോദരങ്ങള്‍ക്ക് ഒപ്പമാണ് എപ്പോഴും തന്റെ മനസ്സ് എന്നും നടന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

കാളിദാസിന്റെ കുറിപ്പ്:

ഈ അവധിക്കാലം ഞാന്‍ എങ്ങനെ ചിലവഴിച്ചു എന്നതിനെ കുറിച്ച് പെട്ടെന്ന് ഒരു അപ്‌ഡേറ്റ് തരാമെന്ന് കരുതി. സുരക്ഷിതമായി തുടരുക എന്നതിനാണ് ഈ നിമിഷത്തില്‍ ഏറ്റവും പ്രാധാന്യം നല്‍കേണ്ടത്. ഇത് യഥാര്‍ത്ഥത്തില്‍ മാലിദ്വീപിലേക്ക് പോകാനുള്ള ഒരു സയമല്ല. ഈ അവധിക്കാല യാത്ര കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ആസൂത്രണം ചെയ്തതാണ്. ഞങ്ങള്‍ എല്ലാം ബുക്ക് ചെയ്യുമ്പോള്‍ സ്ഥിതി മോശമായിരുന്നില്ല.

പല കാരണങ്ങളാല്‍ അവസാന നിമിഷം യാത്ര മാറ്റിവയ്ക്കാന്‍ കഴിയാത്തതിനാല്‍ ഞങ്ങള്‍ യാത്ര പുറപ്പെടുകയായിരുന്നു. മാലിദ്വീപിനെക്കുറിച്ച് വ്യത്യസ്തമായ വളരെയധികം വാര്‍ത്തകള്‍ വന്നു കൊണ്ടിരിക്കുന്നത്. ഏറ്റവും ഒടുവില്‍ ലഭിച്ച വിവരമനുസരിച്ച് ഇന്ത്യന്‍ വിനോദ സഞ്ചാരികള്‍ക്ക് ജനവാസമുള്ള ദ്വീപുകള്‍, ദ്വീപ് റിസോര്‍ട്ടുകള്‍ എന്നിവിടങ്ങളില്‍ പ്രവേശിക്കാന്‍ അനുവാദമില്ല എന്നാണ്.

ദ്വീപ് റിസോര്‍ട്ടുകളില്‍ സാധാരണയായി ഇന്ത്യന്‍ വിനോദ സഞ്ചാരികളെ അനുവദിക്കാറുണ്ട്. കാരണം അവര്‍ എല്ലായ്പ്പോഴും സുരക്ഷാ നടപടികള്‍ പാലിക്കുകയും സാമൂഹിക അകലം ഉറപ്പുവരുത്തുകയും ചെയ്യാറുണ്ട്. എനിക്ക് ഇവിടെ വേണ്ട സൗകര്യങ്ങള്‍ ഒരുക്കുകയും എന്റെ കാര്യങ്ങള്‍ ചെയ്തുതരുകയും ചെയ്യുന്ന സണ്‍സിയ മിരുവേലി, പിക്കി അവര്‍ ട്രയില്‍ എന്നിവരോടുള്ള നന്ദി അറിയിക്കുകയാണ്.

ഇന്ത്യ-മാലിദ്വീപ് വിമാനങ്ങള്‍ നിര്‍ത്തലാക്കാത്തതിനാല്‍ കുറച്ച് ദിവസത്തിനുള്ളില്‍ തന്നെ ഞാന്‍ സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങും. മുന്‍ പദ്ധതി പ്രകാരം എനിക്ക് യാത്ര ചെയ്യേണ്ടി വന്നെങ്കിലും, ഈ മഹാമാരിയെ അഭിമുഖീകരിക്കുന്ന എന്റെ സഹോദരങ്ങള്‍പ്പൊമാണ് എല്ലായ്പ്പോഴും എന്റെ മനസ്. എല്ലാവരും സുരക്ഷിതരായി തുടരുക.

View this post on Instagram

A post shared by Kalidas Jayaram (@kalidas_jayaram)