ഇങ്ങനെ പോയാല്‍ അപ്പ എനിക്കൊരു കോമ്പറ്റീഷന്‍ ആകുമെന്നാണ് തോന്നുന്നത് : കാളിദാസ് ജയറാം

 

ജയറാമിന്റേയും പാര്‍വതിയുടെയും മകനും നടനുമായ കാളിദാസ് മലയാള യുവനായക നിരയില്‍ ശ്രദ്ധിക്കപ്പെടുന്ന വ്യക്തിയാണ്. ബാലതാരമായി വെള്ളിത്തിരയില്‍ എത്തിയ കാളിദാസ് ഇപ്പോള്‍ നായകനായും പ്രതിനായകനായും സിനിമാലോകത്ത് സജീവമാണ്. ഇപ്പോഴിതാ ഇതിനെ കുറിച്ച് കാളിദാസ് ജയറാം പറയുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ആരോഗ്യ കാര്യത്തില്‍ ജയറാമിനുള്ള ശ്രദ്ധയെ കുറിച്ചാണ് ഇപ്പോള്‍ കാളിദാസ് പറയുന്നത്.

 

ഇങ്ങനെ പോയാല്‍ അപ്പ തനിക്കൊരു കോമ്പറ്റീഷന്‍ ആകുമെന്നാണ് സംശയമെന്നും കാളിദാസ് ബിഹൈന്‍ഡ് വുഡ്‌സിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ദിവസവും മൂന്ന് മണിക്കൂര്‍ അപ്പ വ്യായാമത്തിനായി മാറ്റി വെയ്ക്കാറുണ്ട്. ശരിക്കും അത് കാണുമ്പോള്‍ അസൂയ തോന്നാറുണ്ട്. കാളിദാസ് പറഞ്ഞു.

 

അതേസമയം മകനെ നന്നായി പ്രോത്സാഹിപ്പിക്കുന്ന അച്ഛനാണ് ജയറാമെന്നും കാളിദാസ് പറയുന്നുണ്ട്. ‘വീട്ടില്‍ സിനിമാവിശേഷങ്ങളൊന്നും ഞങ്ങള്‍ ചര്‍ച്ച ചെയ്യാറില്ല. ചക്കിയാണെങ്കില്‍ സിനിമയില്‍ ശ്രദ്ധ ചെലുത്താത്ത വ്യക്തിയാണ്. അവള്‍ക്ക് സ്‌പോര്‍ട്‌സാണ് താത്പര്യം,’ താരം പറയുന്നു. വിനില്‍ സ്‌കറിയ വര്‍ഗീസ് സംവിധാനം ചെയ്യുന്ന ‘ രജ്‌നി’യാണ് കാളിദാസിന്റേതായി പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം.