'അന്ന് എന്നെ ഒരുപാട് കരയിപ്പിച്ച വ്യക്തിയാണ് അദ്ദേഹം'; കാലടി ഓമന

ഒരു പിടി നല്ല കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് കാലടി ഓമന. നാടകത്തിലൂടെ അഭിനയ രം​ഗത്തെത്തിയ ഓമന തന്റെ പഴയ കാല നാടക കാല ഓര്‍മ്മകള്‍ പങ്കുവെക്കുന്നതാണ് ശ്രദ്ധ നേടുന്നത്. മാസ്റ്റര്‍ ബിന്‍ യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് തിലകനോപ്പമുള്ള നടക ഓർമ്മകൾ ഓമന പങ്കുവെച്ചത്.

നാടകത്തില്‍ അഭിനയിക്കുന്ന കാലം മുതൽ തിലകനുമായി നല്ല ബന്ധമാണ്. തിലകന്‍ ചേട്ടനേയും മക്കളേയും കുടുംബത്തേയുമൊക്കെ വളരെ നന്നായി തനിക്കറിയാം അറിയാം. പെട്ടന്ന് ദേഷ്യം വരുന്ന സ്വഭാവമാണ് തിലകന്‍ ചേട്ടന്ന്‍. പല തവണ എന്നെ കരയിപ്പിച്ചിട്ടുണ്ട്. തന്നെ ഏറ്റവും കൂടുതല്‍ കരയിപ്പിച്ചിട്ടുള്ളതും തിലകന്‍ ചേട്ടനാണ്.

നാടകത്തില്‍ ടൈമിംഗ് പ്രധാനപ്പെട്ടതാണ്. ഒരു മാസത്തെ പ്രാക്ടീസാണ് നാടകത്തിന്. നന്നായി ടൈമിംഗോടെ അഭിനയിക്കുന്ന ആളാണ് തിലകൻ. മാത്രമല്ല പിജെ ആന്റണി സാറിന്റെ സഹായിയായി ഇരുന്ന് എല്ലാം കൃത്യമായി പറഞ്ഞു തരുകയും ചെയ്യുമായിരുന്നു അദ്ദേഹം. ടൈമിംഗ് ഒക്കെ കൃത്യമായി തന്നെ പറഞ്ഞു തരും.

Read more

ഒരിക്കല്‍ ഒരു പാട്ട് രംഗം പ്രാക്ടീസ് ചെയ്യുകയായിരുന്നു. പക്ഷെ എത്ര ചെയ്തിട്ടും കിണര്‍ കറങ്ങി വരുന്ന സമയത്ത് തനിക്ക് തെറ്റും. അതിന്റെ പേരില്‍ ഒരുപാട് വഴക്ക് കേട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നീയൊന്നും ഒരുക്കലും രക്ഷപ്പെടാന്‍ പോകുന്നില്ലൊക്കെ അദ്ദേഹം പറയുമായിരുന്നെന്നും ഓമന പറ‍ഞ്ഞു.