സര്‍വശിക്ഷ അഭിയാന്‍ വക മാഡം വിളിച്ചു, ആസിഫിനെ സ്‌കൂളില്‍ പോകാന്‍ സഹായിക്കാം എന്നല്ല ടോണ്‍, ഉത്തരവാദിത്വ ബോധം, ഹോ കുളിര് : ജൂഡ് ആന്തണി

കുടുംബം പോറ്റാന്‍ ലോട്ടറി വില്‍ക്കുന്ന ആസിഫ് എന്ന കൊച്ചു മിടുക്കന്റെ കഥ പങ്കുവെച്ചുകൊണ്ട് സംവിധായകന്‍ ജൂഡ് ആന്റണി കഴിഞ്ഞ ദിവസം ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിരുന്നു. കുട്ടിയെ സഹായിക്കാന്‍  ആരെങ്കിലും മുന്നോട്ട് വരണമെന്നും അദ്ദേഹം പോസ്റ്റില്‍ ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ തന്നെ വിളിച്ച ഒരാളെക്കുറിച്ച് സംവിധായകന്‍ തുറന്നു പറഞ്ഞിരിക്കുകയാണ്. സര്‍വ ശിക്ഷാ അഭിയാനിലെ ഒരു മാഡം തന്നെ വിളിച്ചെന്നും അവര്‍ ഇനി അവനെ ലോട്ടറി വില്‍ക്കാന്‍ അനുവദിക്കില്ല സ്‌കൂളില്‍ ചേര്‍ക്കുമെന്ന് പറഞ്ഞെന്നും സംവിധായകന്‍ കുറിച്ചു. മാത്രമല്ല അവനെ സ്‌കൂളില്‍ പോകാന്‍ സഹായിക്കാം എന്നായിരുന്നില്ല ടോണെന്നും ജൂഡ് പറയുന്നു. നിരവധി പേരാണ് ജൂഡിന്റെ പോസ്റ്റിന് കമന്റുകളുമായി എത്തിയിരിക്കുന്നത്.

ആസിഫിനെ പറ്റി പോസ്റ്റ് ഇട്ടത് കൊണ്ട് സര്‍വശിക്ഷ അഭയാന്‍ വക ഒരു മാഡം വിളിച്ചിട്ടു പറയുവാ ഇനി അവനെ ലോട്ടറി വില്‍ക്കാന്‍ സമ്മതിക്കില്ല സ്‌കൂളില്‍ ചേര്‍ക്കുമത്രേ , അവനു സ്‌കൂളില്‍ പോകാന്‍ സഹായിക്കാം എന്നല്ല ടോണ്‍ . നല്ല സിസ്റ്റം
ചയ
ഞായറാഴ്ച ആയിട്ടും എന്റെ നമ്പര്‍ കണ്ടെത്തി ഇത് പറയാന്‍ കാണിച്ച ഉത്തരവാദിത്ത ബോധം , ഹോ കുളിര്

Read more