അന്ന് അറിവില്ലാതെ ചെയ്തുപോയതാണ്; 'വിഗതകുമാരൻ' കത്തിച്ച് കളഞ്ഞതിനെ കുറിച്ച് ജെ. സി ഡാനിയലിന്റെ മകൻ ഹാരിസ്

മലയാള സിനിമയുടെ പിതാവ് എന്നറിയപ്പെടുന്ന സംവിധായകനാണ് ജെ. സി ഡാനിയൽ. 1928 നവംബർ 7 ന് പുറത്തിറങ്ങിയ ജെ. സി ഡാനിയൽ സംവിധാനം ചെയ്ത ‘വിഗതകുമാരൻ’ ആണ് മലയാളത്തിലെ ആദ്യത്തെ സിനിമ.സംഭാഷണങ്ങളില്ലാത്ത ഒരു നിശബ്ദ ചിത്രമായയിരുന്നു വിഗതകുമാരൻ.

JC Daniel - Upperstall.com

മലയാളത്തിലെ ആദ്യ ചലച്ചിത്രം, വിദേശത്ത്‌ ചിത്രീകരണം നടന്ന ആദ്യ മലയാള ചലച്ചിത്രം, കേരളത്തിലെ ആദ്യ സിനിമാ നിർമ്മാണ സ്റ്റുഡിയോ ആയ ‘ദി ട്രാവങ്കൂർ നേഷണൽപിക്ചേഴ്സ്‌’ തുടങ്ങീ നിരവധി ചരിത്രങ്ങളാണ് വിഗതകുമാരൻ എന്ന ഒരൊറ്റ സിനിമയ്ക്ക് മാത്രം പറയാനുള്ളത്.

JC Daniel Foundation - A Tribute to the Legend Filmmaker

ജെ. സി ഡാനിയൽ

സംവിധാനം കൂടാതെ സിനിമയുടെ രചനയും നിർമ്മാണവും ഛായാഗ്രഹണവും ചിത്രസംയോജനവും  ജെ. സി ഡാനിയൽ ആയിരുന്നു നിർവഹിച്ചിരുന്നത്. മാത്രമല്ല ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിച്ചതും ജെ. സി ഡാനിയൽ ആയിരുന്നു. മലയാള സിനിമയിലെ ആദ്യത്തെ നായികയായ ചിത്രത്തിലെ നായിക പി. കെ റോസിയെ ദലിത് ആയതിന്റെ പേരിൽ നാടുകടത്തിയ ചരിത്രം മലയാള സിനിമയ്ക്കും കേരളത്തിനുമുണ്ട്.

തിയേറ്ററിൽ റോസിയുടെ ചിത്രം കടന്നുവന്നപ്പോഴൊക്കെ കാണികൾ കൂവിയും ചെരിപ്പ് വലിച്ചെറിഞ്ഞുമാണ് എതിരേറ്റത്. വെള്ളിത്തിര കുത്തിക്കീറുകയും ചെയ്തു. തിരുവനന്തപുരം ചാല കമ്പോളത്തിൽ വച്ച് പരസ്യമായി റോസിയെ വസ്ത്രാക്ഷേപം ചെയ്യുക വരെയുണ്ടായി.

വിഗതകുമാരൻ എന്ന സിനിമ സംവിധാനം ചെയ്തതിന്റെ പേരിൽ ജെ. സി ഡാനിയലും ഒരുപാട് വേദനകളും കഷ്ടപ്പാടുകളും സഹിച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തിനുശേഷം ചലച്ചിത്ര സാങ്കേതികവിദ്യ പഠിക്കാൻ മദ്രാസിലേക്ക് പോയ ദാനിയേലിന് അവിടുത്തെ സ്റ്റുഡിയോകളിൽ പ്രവേശിക്കാൻ പോലും അനുമതി ലഭിച്ചില്ല. തുടർന്ന് മുംബൈയിൽ എത്തി അദ്ദേഹം ചലച്ചിത്രസംവിധാനം പഠിച്ചു. അവിടെനിന്നും തിരുവനന്തപുരത്തെത്തിയ ദാനിയേൽ വിഗതകുമാരന്റെ അണിയറ പ്രവർത്തനങ്ങൾ ആരംഭിച്ചു. നെയ്യാറ്റിൻകരക്കു സമീപം പനച്ചമൂട് എന്ന സ്ഥലത്ത് സ്വന്തമായുണ്ടായിരുന്ന 100 ഏക്കർ സ്ഥലം വിറ്റാണ് അദ്ദേഹം സിനിമക്കു വേണ്ടി പണം സ്വരൂപിച്ചത്.

Vigathakumaran (1930) - IMDb

നാലു ലക്ഷത്തോളം രൂപ ചെലവിട്ടാണ് ചിത്രം പൂർത്തിയാക്കിയത്. രണ്ടുതവണ സിലോണിൽ പോയും ചിത്രീകരണം നടത്തുകയുണ്ടായി. 1930 നവംബർ 7 ന് പ്രസിദ്ധ അഭിഭാഷകൻ മള്ളൂർ ഗോവിന്ദപ്പിള്ള തിരുവനന്തപുരം ക്യാപ്പിറ്റോൾ തിയേറ്ററിൽ ആദ്യ പ്രദർശനം ഉദ്ഘാടനം ചെയ്തു. ഇളയമകൻ ഹാരിസ് തന്റെ ആറാം വയസ്സിൽ കളിക്കിടയിൽ ഫിലിം തീയിട്ടു നശിപ്പിച്ചതിനാൽ ചിത്രത്തിന്റെ പ്രിന്റ് ഇപ്പോഴും ലഭ്യമല്ല.

ഇപ്പോഴിതാ അന്നത്തെ ആ സംഭവത്തെ പറ്റി പ്രതികരിച്ചിരിക്കുകയാണ് ജെ. സി ഡാനിയലിന്റെ മകൻ ഹാരിസ്.

Read more

“100 ഏക്കർ വിറ്റ് സിനിമ ചെയ്തിട്ടും സിനിമ വിജയിച്ചില്ല. അതിന്റെ ഒർജിനൽ ഫിലിംസ് കത്തിച്ച് കളഞ്ഞത് ഞാനാണ്. അന്ന് അതിന്റെ പ്രാധാന്യം അറിയില്ലായിരുന്നു. സിനിമയുടെ പരാജയത്തിന് ശേഷം ദന്ത ഡോക്ടർ ആയി തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന സമയത്താണ് വീണ്ടും സിനിമാ മോഹം തോന്നി ആശുപത്രിയിലെ ഉപകരണങ്ങൾ എല്ലാം വിറ്റ് ചെന്നൈക്ക് പോയത്. അവിടെ ചെന്നിട്ടും കാര്യം ഉണ്ടായില്ല. എല്ലാം പോയി.” എന്നാണ് ജെ. സി ഡാനിയലിന്റെ മകൻ ഹാരിസ് മാധ്യമ സിൻഡിക്കേറ്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.