'വിയര്‍ത്തതിന് ഇത്ര അഹങ്കരിക്കുന്ന ഒരുത്തനെ ആദ്യമായിട്ട് കാണുവാ..'; കുഞ്ചാക്കോ ബോബനോട് ജയസൂര്യ, വൈറല്‍

സിനിമയ്ക്ക് പുറത്തും അടുത്ത സുഹൃത്തുക്കളാണ് കുഞ്ചാക്കോ ബോബനും ജയസൂര്യയും. ഇടയ്ക്ക് ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പരസ്പരം ട്രോളി കൊണ്ടും ഇരുവരും എത്താറുണ്ട്. കുഞ്ചാക്കോ ബോബന്‍ പങ്കുവച്ച ഒരു ചിത്രവും അതിനെ ട്രോളി കൊണ്ട് ജയസൂര്യ നല്‍കിയ കമന്റുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്.

വര്‍ക്കൗട്ട് കഴിഞ്ഞ് വിയര്‍ത്തിരിക്കുന്ന ഒരു ചിത്രമാണ് കുഞ്ചാക്കോ ബോബന്‍ പങ്കുവച്ചിരിക്കുന്നത്. “”വിയര്‍ത്ത് തീര്‍ക്കുന്നു, അത് ഇഷ്ടപ്പെടുന്നു”” എന്നാണ് ചിത്രത്തിന് താരം ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്. പിന്നാലെ കമന്റുമായി ജയസൂര്യയും എത്തി.

“”വിയര്‍ത്തതിന് ഇത്ര അഹങ്കരിക്കുന്ന ഒരുത്തനെ ആദ്യമായിട്ട് കാണുവാ..”” എന്നാണ് ചിത്രത്തിന് ജയസൂര്യ നല്‍കിയ കമന്റ്. പിന്നാലെ താരത്തിന് മറുപടികളുമായി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, നിരവധി ഹിറ്റ് സിനിമകളില്‍ കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.

സ്വപ്നക്കൂട്, ലോലിപോപ്പ്, ത്രീ കിംഗ്‌സ്, 101 വെഡ്ഡിംഗ്‌സ്, ഫോര്‍ ഫ്രണ്ട്‌സ്, കിലുക്കം കിലുകിലുക്കം, ഗുലുമാല്‍, ട്വന്റി 20, സ്‌കൂള്‍ ബസ്, ഷാജഹാനും പരീക്കുട്ടിയും, പോപ്പിന്‍സ് എന്നീ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.