വരുന്ന ടി20 ലോകകപ്പില്‍ അവന്‍ ഒരോവറില്‍ ആറ് സിക്സുകള്‍ നേടും; പ്രവചിച്ച് യുവരാജ് സിംഗ്

2007-ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന പ്രഥമ ടി20 ലോകകപ്പിലെ ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിനിടെ സ്റ്റുവര്‍ട്ട് ബ്രോഡിനെ ഒരോവറില്‍ 6 സിക്സറുകള്‍ പറത്തി യുവരാജ് സിംഗ് റെക്കോര്‍ഡ് ബുക്കുകളില്‍ ഇടം നേടി. ഒപ്പം താരം 12 പന്തില്‍ 50 റണ്‍സ് തികച്ചു. ഇത് അന്നത്തെ ഏറ്റവും വേഗമേറിയ ഫിഫ്റ്റി റെക്കോഡായിരുന്നു.

ഐസിസി ടി20 ലോകകപ്പ് 2024 ജൂണില്‍ വെസ്റ്റ് ഇന്‍ഡീസിലും യുഎസ്എയിലും നടക്കും. ആന്ദ്രേ റസ്സലും ജോസ് ബട്ട്ലറും മറ്റ് നിരവധി വമ്പന്‍ ഹിറ്ററുകളും പുതിയ ടി20 ലോകകപ്പില്‍ മത്സരിക്കും. എന്നിരുന്നാലും, വരാനിരിക്കുന്ന ഐസിസി ഇവന്റില്‍ ഇന്ത്യയുടെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ഒരോവറില്‍ 6 സിക്സറുകള്‍ പറത്തുമെന്ന് യുവരാജ് സിംഗ് പറഞ്ഞു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024-ല്‍ ഹാര്‍ദിക് മുംബൈ ഇന്ത്യന്‍സിനെ നയിക്കുച്ചു വരികയാണ്. എന്നിരുന്നാലും, എംഐയിലേക്കുള്ള അദ്ദേഹത്തിന്റെ തിരിച്ചുവരവും ക്യാപ്റ്റന്‍സിയും പദ്ധതി പ്രകാരം നടന്നില്ല. അഞ്ച് തവണ ചാമ്പ്യന്‍മാരായ അവര്‍ അഞ്ച് മത്സരങ്ങളില്‍ തോറ്റപ്പോള്‍ മൂന്ന് മത്സരങ്ങളില്‍ മാത്രം വിജയിച്ചു.

സീസണില്‍ പാണ്ഡ്യ ബാറ്റിംഗില്‍ പരാജയമാണ്. ബോളിംഗും അത്ര മികച്ചതല്ല. അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി താരത്തെ ലോകകപ്പ് ടീമില്‍ എടുക്കാന്‍ പല മുന്‍ താരങ്ങളും ആഗ്രഹിക്കുന്നില്ല.

Read more