'ഞാൻ തുറന്ന് പറഞ്ഞ് തുടങ്ങിയാൽ പത്മജ പുറത്തിറങ്ങി നടക്കില്ല': രാജ്‌മോഹൻ ഉണ്ണിത്താൻ

പത്മജ വേണുഗോപാൽ പരസ്യ സംവാദത്തിന് തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് കാസ‍ര്‍കോട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹൻ ഉണ്ണിത്താൻ. താൻ ബിജെപിയിൽ പോകുമെന്ന പത്മജയുടെ വാക്കുകളെ രാജ്മോഹൻ ഉണ്ണിത്താൻ തളളി. ഞാൻ തുറന്ന് പറഞ്ഞ് തുടങ്ങിയാൽ പത്മജ പുറത്തിറങ്ങി നടക്കില്ലെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

എന്റെ അച്ഛൻ കെ കരുണാകരൻ അല്ല. മരിക്കും വരെ ‌ഞാൻ കോൺഗ്രസുകാരനായിരിക്കും. പത്മജ എന്നെ കൊണ്ട് കൂടുതൽ പറയിപ്പിക്കരുത്. ഞാൻ തുറന്ന് പറയാൻ തുടങ്ങിയാൽ പത്മജ പുറത്തിറങ്ങി നടക്കില്ല. 1973 മുതലുള്ള ചരിത്രം താൻ വിളിച്ചു പറയും. ആ ചരിത്രമൊക്കെ നന്നായിട്ട് അറിയുന്ന ആളാണ് താനെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

Read more

അടുത്തിടെയാണ് കെ. കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേര്‍ന്നത്. താൻ കോൺഗ്രസിൽ തൃപ്തയല്ലായിരുന്നുവെന്നും ഹൈക്കമാൻഡിന് പരാതി നൽകിയെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ലെന്നും ബിജെപി അംഗത്വം സ്വീകരിക്കവേ പത്മജ പറഞ്ഞിരുന്നു.