മോഹന്‍ലാലിന്റെ മകനാണ് പൃഥ്വിരാജ്; ബ്രോ ഡാഡിയെ കുറിച്ച് വെളിപ്പെടുത്തലുമായി ജഗദീഷ്

പൃഥ്വിരാജ് സിനിമ ബ്രോ ഡാഡിയുടെ ചിത്രീകരണം ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്. ചിത്രത്തില്‍ നടന്‍ ജഗദീഷും പ്രധാന വേഷം ചെയ്യുന്നുണ്ട്. ഇപ്പോഴിതാ പൃഥ്വിരാജിനെ കുറിച്ച് ജഗദീഷ് ഐഎഎന്‍എസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ചര്‍ച്ചയാവുന്നു.

 

ചിത്രം ഒരു ബിഗ് എന്റര്‍ട്ടെയിനര്‍ ആയിരിക്കും. എല്ലാ നടന്മാരുടെയും മികച്ച പെര്‍ഫോമന്‍സാണ് പൃഥ്വിരാജെന്ന സംവിധായകന്‍ പുറത്തെടുക്കുന്നത്. കൂടാതെ ചിത്രത്തില്‍ പൃഥ്വിരാജ് മോഹന്‍ലാലിന്റെ മകന്റെ വേഷമാണ് ചെയ്യുന്നതെന്നും ജഗദീഷ് പറയുന്നു.

 

ജഗദീഷിന്റെ വാക്കുകള്‍: ‘ബ്രോ ഡാഡിയില്‍ അഭിനയിക്കണമെന്ന് ആവശ്യപ്പെട്ട് എന്നെ സമീപിച്ചപ്പോഴുണ്ടായ സന്തോഷം ചിത്രത്തിന്റെ ലൊക്കേഷനിലെത്തിച്ചപ്പോള്‍ ഇരട്ടിയായി. ഹൈദരാബാദില്‍ ചിത്രത്തിന്റെ 80 ശതമാനത്തോളം ചിത്രീകരണം പൂര്‍ത്തിയായി. പൃഥ്വിരാജിന്റെ സംവിധായകമികവ് എന്നെ അത്ഭുതപ്പെടുത്തുകയാണ്.

ക്യാമറ, ലെന്‍സ്, ലൈറ്റിംഗ് എന്നിങ്ങനെ ഒരു സിനിമാനിര്‍മ്മാണത്തിന്റെ എല്ലാ വശങ്ങളും പൃഥ്വിരാജിന് അറിയാം. മാത്രമല്ല എല്ലാ നടന്മാരുടെയും മികച്ച പെര്‍ഫോമന്‍സാണ് പൃഥ്വിരാജെന്ന സംവിധായകന്‍ പുറത്തെടുക്കുന്നത്. മൂന്ന് സൃഹൃത്തുക്കളുടെ കഥ പറയുന്ന ബ്രോ ഡാഡി, ഒരു ക്രിസ്ത്യന്‍ പശ്ചാത്തലത്തിലുള്ള കുടുംബ ചിത്രമാണ്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകനായാണ് പൃഥ്വിരാജ് എത്തുന്നത്.’