'അയാളെ പേടിച്ചാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ മുറിയില്‍ കൂട്ടു കിടത്തിയത്'; അനുഭവം പറഞ്ഞ് നടി

 

കാസ്റ്റിംഗ് കൗച്ച് അനുഭവം പങ്കുവെച്ച് നടി ഇഷ ഗുപ്ത. കാസ്റ്റിങ് കൗച്ച് അനുഭവം തുറന്നു പറഞ്ഞ് നടി ഇഷ ഗുപ്ത. രണ്ടു തവണ കാസ്റ്റിങ് കൗച്ചിന് താന്‍ നിര്‍ബന്ധിതയായി എന്നാണ് ബോളിവുഡ് ബബിളിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞത്.

 

സിനിമ ഷൂട്ടിങ് നടക്കുന്നതിനിടയില്‍ സംവിധായകനില്‍ നിന്നും നിര്‍മാതാവില്‍ നിന്നുമാണ് തനിക്ക് മോശം അനുഭവമുണ്ടായതെന്ന് താരം പറഞ്ഞു. രണ്ട് ആളുകളാണ് എന്നോടത് ചെയ്തിട്ടുള്ളത്. അതില്‍ ഒരാളുടെ സിനിമ എന്നിട്ടും ഞാന്‍ ചെയ്തു. കാരണം അതൊരു തന്ത്രപൂര്‍വമായ നീക്കമായിരുന്നു. അവരും ഔട്ട് ഡോര്‍ ഷൂട്ടാണ് പ്രതീക്ഷിച്ചിരുന്നത് എന്നാണ് എനിക്ക് തോന്നുന്നത്. പക്ഷേ ഞാന്‍ വളരെ സ്മാര്‍ട്ടാണ്. ഞാന്‍ പറഞ്ഞു എനിക്ക് ഒറ്റയ്ക്ക് ഉറങ്ങാനാവില്ലെന്നും. എനിക്കൊപ്പം എന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ പിടിച്ചു കിടത്തി.

ഞാന്‍ പറഞ്ഞു, എനിക്ക് പേടിയാണ്, ഉറങ്ങേണ്ട എന്നൊക്കെ. പക്ഷേ പ്രേതത്തെ ആയിരുന്നില്ല, അയാളെയായിരുന്നു പേടിച്ചിരുന്നത്. കാരണം എപ്പോഴാണ് അത് സംഭവിക്കുക എന്നു നമുക്ക് അറിയാനാവില്ല. അവഹേളിക്കപ്പെടാന്‍ നിങ്ങളും ആഗ്രഹിക്കില്ല.’ഇഷ പറഞ്ഞു.