രാജു സ്റ്റേജിലേക്ക് അടിയില്‍ നിന്ന് ചാടി വന്നപ്പോള്‍ എനിക്ക് ടെന്‍ഷനായിരുന്നു: ഇന്ദ്രജിത്ത്

‘വാരാണസി’ സിനിമയുടെ ലോഞ്ച് പരിപാടിയില്‍ എംഎം കീരവാണിയുടെ ബിജിഎമ്മിന്റെ അകമ്പടിയില്‍ ഗംഭീര വരവേല്‍പ്പ് ആയിരുന്നു നടന്‍ പൃഥ്വിരാജിന് ലഭിച്ചത്. എസ്എസ് രാജമൗലി ഒരുക്കുന്ന സിനിമയില്‍ കുംഭ എന്ന വില്ലന്‍ കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. പൃഥ്വിരാജിന്റെ കിടിലന്‍ എന്‍ട്രി കണ്ടപ്പോള്‍ തനിക്ക് ടെന്‍ഷന്‍ ആയിരുന്നുവെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് പൃഥ്വിയുടെ സഹോദരനും നടനുമായ ഇന്ദ്രജിത്ത് ഇപ്പോള്‍.

പൃഥ്വിരാജിന്റെ ആരോഗ്യകാര്യത്തെ കുറിച്ചാണ് ഇന്ദ്രജിത്ത് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിച്ചത്. ”ആ വീഡിയോ ഞാന്‍ ആദ്യം കണ്ടപ്പോള്‍ ആലോചിച്ചത് വേറെയൊന്നുമല്ല, രാജുവിന് മുട്ടിന് ചെറിയ പ്രശ്‌നമുണ്ടായിരുന്നു. അപ്പോള്‍ രാജു ഇങ്ങനെ സ്റ്റേജിലേക്ക് അടിയില്‍ നിന്ന് ചാടി വന്നപ്പോള്‍ അതായിരുന്നു ഞാന്‍ ശ്രദ്ധിച്ചത്.”

”പക്ഷേ വാരാണസി ഇന്ത്യന്‍ സിനിമയിലെ വലിയൊരു പ്രൊഡക്ഷനാണ് അപ്പോള്‍ അതിന്റെ ലോഞ്ചില്‍ മൂന്ന് പ്രധാന കഥാപാത്രങ്ങളില്‍ ഒരാള്‍ രാജു എന്ന് പറയുന്നത് വലിയ കാര്യമാണ്. സഹോദരന്‍ എന്ന നിലയില്‍ രാജുവിനെ ഓര്‍ത്തു അഭിമാനിക്കുന്നു. പൃഥിക്ക് ഇങ്ങനെയൊരു അവസരം ലഭിച്ചതില്‍ നമ്മള്‍ക്ക് എല്ലാവര്‍ക്കും അഭിമാനിക്കാം.”

”നമ്മുടെ ആര്‍ട്ടിസ്റ്റുകളെ മാത്രമല്ല, സിനിമകളെയും മറ്റ് ഇന്‍ഡസ്ട്രികള്‍ ആഘോഷിക്കുന്നുണ്ട്. വളരെ നല്ല കോണ്‍ടെന്റ് ഉള്ള സിനിമകളാണ് മലയത്തില്‍ പുറത്തിറങ്ങുന്നത്. മുംബൈ, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ പോയാല്‍ ഒരു മലയാളി നടന്‍ ആണെന്ന് പറയുമ്പോള്‍ ലഭിക്കുന്ന ബഹുമാനം വലുതാണ്” എന്നാണ് പൃഥ്വിരാജ് പറയുന്നത്.

Read more

അതേസമയം, പൃഥ്വിരാജ് അവതരിപ്പിക്കുന്ന കുംഭ എന്ന കഥാപാത്രത്തെ വേദിയിലേക്ക് പരിചയപ്പെടുത്താനായി കീരവാണി ഒരുക്കിയ ബിജിഎം ആരെയും അതിശയിപ്പിക്കുന്നതായിരുന്നു. ശക്തമായ ഈ സംഗീതത്തിന്റെ അകമ്പടിയോടെ നര്‍ത്തകരുടെ മാസ്മരിക പ്രകടനത്തിനൊപ്പമാണ് പൃഥ്വിരാജ് വേദിയിലെത്തിയത്. ചിത്രത്തില്‍ മഹേഷ് ബാബു, പ്രിയങ്ക ചോപ്ര തുടങ്ങിയ വന്‍ താരനിരയ്ക്കൊപ്പമാണ് പൃഥ്വിരാജ് എത്തുന്നത്.