'ലിറിക്‌സ് മുഴുവന്‍ തെറ്റിച്ചാണ് അന്ന് പൃഥ്വി പാടിയത്, എന്നാല്‍ ഫസ്റ്റ് കിട്ടുകയും ചെയ്തു'; അനുഭവം പങ്കുവച്ച് ഇന്ദ്രജിത്ത്

പൃഥ്വിരാജും ഇന്ദ്രജിത്തും ഒന്നിച്ചെത്തുന്ന സിനിമകള്‍ ആരാധകര്‍ക്ക് ആഘോഷമാണ്. മലയാള സിനിമയില്‍ ഒരുപാട് ആരാധകരുള്ള താരങ്ങളാണ് ഇവര്‍. കുട്ടിക്കാലത്തെ അനുഭവം പങ്കുവച്ചുള്ള ഇന്ദ്രജിത്തിന്റെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

സ്‌കൂളിലെ ലളിതഗാന മത്സരത്തില്‍ പാട്ട് തെറ്റിയിട്ടും പൃഥ്വിക്ക് ഒന്നാം സ്ഥാനം കിട്ടിയതിനെ കുറിച്ചാണ് താരം പറയുന്നത്. താനും പൃഥ്വിയും ഒരേ പാട്ടായിരുന്നു പാടിയത്. താന്‍ സീനിയര്‍ വിഭാഗത്തിലും പൃഥ്വി ജൂനിയര്‍ കാറ്റഗറിയിലും ആയിരുന്നു.

പൃഥ്വി പാടിയത് തനിക്ക് ഓര്‍മ്മയുണ്ട്. മുഴുവന്‍ ലിറിക്സും തെറ്റിച്ചായിരുന്നു അവന്‍ പാടിയത്. പക്ഷേ ജഡ്ജസ് പൃഥ്വിയുടെ കോണ്‍ഫിഡന്‍സ് കണ്ട് ലിറിക്സ് ഒന്നും നോക്കിയില്ല. അങ്ങനെ അവന് ഫസ്റ്റ് കിട്ടി.

പക്ഷേ, താന്‍ വളരെ സൂക്ഷ്മമായി നിരീക്ഷിച്ച് പ്രിപെയര്‍ ചെയ്തായിരുന്നു പാടിയത്. അതുകൊണ്ട് തനിക്കും ഫസ്റ്റ് കിട്ടി. അങ്ങനെ ഒരേ പാട്ട് തന്നെ പാടി രണ്ട് പേരും ഫസ്റ്റ് പ്രൈസ് വാങ്ങി എന്നാണ് ഇന്ദ്രജിത്ത് ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.