നിങ്ങള്‍ക്ക് നന്മമരമായും ഫേക്ക് ആയും തോന്നും, ആര്‍ക്കും വേണ്ടിയും ഞാന്‍ മാറില്ല.. നെഗറ്റീവായ ആളുകളെ അടുപ്പിക്കില്ല: ജയസൂര്യ

വളരെ പോസിറ്റീവായി നില്‍ക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയായതു കൊണ്ട് പൊസിറ്റീവ് ആയി മാത്രമേ താന്‍ സംസാരിക്കാറുള്ളുവെന്ന് നടന്‍ ജയസൂര്യ. ഇത് കേള്‍ക്കുമ്പോള്‍ പലര്‍ക്കും നന്മമരമായും ഫേക്ക് ആയും തോന്നാം. അങ്ങനെ തോന്നുന്നവര്‍ക്ക് വേണ്ടി താന്‍ മാറില്ല എന്നാണ് ജയസൂര്യ ഇപ്പോള്‍ പറയുന്നത്.

വിമര്‍ശനങ്ങളെ വെറും വിമര്‍ശനങ്ങളായി മാത്രമാണ് താന്‍ കാണുന്നത്. കാരണം അവര്‍ക്ക് വേണ്ടി തന്റെ സ്വഭാവം മാറ്റാന്‍ പറ്റില്ല. എല്ലാത്തിനേയും വളരെ പോസിറ്റീവായി കാണുന്നൊരു വ്യക്തിയാണ് താന്‍. തന്റെ സ്വഭാവം ഇങ്ങനെയാണ്. വളരെ നെഗറ്റീവായിട്ടുള്ള ആളുകളെ സുഹൃത്തുക്കളായി പരിഗണിക്കാറില്ല.

പലര്‍ക്കും അത് ഫേക്ക് ആയി തോന്നാം. ഭയങ്കര നന്മമരമായി തോന്നാം. അതൊക്കെ അവരുടെ തോന്നല്‍ തനിക്കവരെ മാറ്റാന്‍ കഴിയില്ല. അവര്‍ മാറുകയും വേണ്ട തനിക്ക് തന്നെയും മാറ്റാന്‍ കഴിയില്ല. അത്തരം ആളുകളെ ജീവിതത്തിലേക്ക് അടുപ്പിക്കാത്ത വ്യക്തിയാണ് താന്‍. അത്തരം സ്‌പേസില്‍ താന്‍ പോകില്ല.

Read more

നെഗറ്റീവ് വാര്‍ത്തകള്‍ വായിക്കാന്‍ ആഗ്രഹിക്കാറില്ല. വളരെ നെഗറ്റീവ് ആയ കാര്യങ്ങളിലേയ്ക്ക് ഫോക്കസ് ചെയ്യേണ്ട കാര്യമെന്താണ്. സിനിമയാണെങ്കിലും കാണാന്‍ താല്‍പര്യം പൊസിറ്റീവ് സിനിമകളാണ്. അതുപോലെ പൊസിറ്റീവ് ആയ ആളുകളോട് സംസാരിക്കാനാണ് തനിക്ക് കൂടുതല്‍ ഇഷ്ടം എന്നാണ് ജയസൂര്യ പറയുന്നത്.